മെക്‌സിക്കോയിൽ ടാങ്കർ ലോറിക്ക് തീപിടിച്ച് 14 പേർ മരിച്ചു - ടാങ്കർ ലോറി
പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മെക്‌സിക്കോയിൽ ടാങ്കർ ലോറിക്ക് തീപിടിച്ച് 14 പേർ മരിച്ചു
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ടെപിക്-ഗ്വാഡലജാര ഹൈവേയിൽ ടാങ്കറിന് തീപിടിച്ച് 14 പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ റോഡിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.