കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു - ജമ്മുകശ്മീരിൽ തീവ്രവാദി ആക്രമണം
ച്രാർ-ഇ-ഫരീഫ് പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

തീവ്രവാദി
ശ്രീനഗർ:ജമ്മുകശ്മീരിലെ ബഡ്ഗമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ച്രാർ-ഇ-ഫരീഫ് പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ രാവിലെ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.