മുംബൈ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. പകർപ്പവകാശ നിയമലംഘനത്തിനാണ് കേസ്. പിച്ചെക്കും ഗൂഗിളിന്റെ മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ് - case against google ceo
ചലച്ചിത്ര സംവിധായകനായ സുനീൽ ദർശൻ എന്നയാളാണ് ഗൂഗിളിനെതിരെ പൊലീസിൽ പരാതി നൽകിയത്
പകർപ്പവകാശ ലംഘനം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്
കോടതിയുടെ നിർദേശപ്രകാരമാണ് പിച്ചെക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ചലച്ചിത്ര സംവിധായകനായ സുനീൽ ദർശൻ എന്നയാളാണ് ഗൂഗിളിനെതിരെ പൊലീസിൽ പരാതി നൽകിയത്. സുനീൽ ദർശന്‍റെ 'ഏക് ഹസീന തി ഏക് ദിവാനാ താ' എന്ന ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ അനുമതിയില്ലാത്ത വ്യക്തികളെ അനുവദിച്ചുവെന്നാണ് പരാതി.
Also read: പരേഡില്‍ ശ്രദ്ധേയായി ശിവാംഗി; വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിത