കേരളം

kerala

ETV Bharat / headlines

ചൈന അതിർത്തിയിലെ താൽക്കാലിക നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ഇന്ത്യ

ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി തവണയാണ് കോർപ്‌സ് കമാൻഡർ തല ചർച്ചകൾ നടന്നത്. ഇതുപ്രകാരം ഗോഗ്ര-ഹോട്‌സ്‌പ്രിങ്‌സ് മേഖലയില്‍ നിന്നാണ് ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിക്കുന്നത്

സേനകളെ പിന്‍വലിച്ച് ഇന്ത്യയും ചൈനയും  ladakh india china troops disengagement  india china troops  india china troops disengagement  കോർപ്‌സ് കമാൻഡർ തല ചർച്ചകൾ  Corps Commander level discussions
ലഡാക്ക് ശാന്തിയിലേക്ക്; സേനകളെ പിന്‍വലിച്ച് ഇന്ത്യയും ചൈനയും

By

Published : Sep 9, 2022, 3:33 PM IST

Updated : Sep 9, 2022, 4:01 PM IST

ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയിലെ താത്കാലിക നിർമാണങ്ങൾ പൊളിച്ചു നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു സേനകളും ഇന്നലെ അതിര്‍ത്തിയില്‍ നിന്നും പിന്മാറ്റം തുടങ്ങിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം.

ഗോഗ്ര-ഹോട്‌സ്‌പ്രിങ്‌സ് മേഖലയിലെ 15ാമത് പട്രോളിങ് പോയിന്‍റില്‍ നിന്നാണ് പിന്മാറ്റം. ചൈനീസ് സൈന്യം വെള്ളിയാഴ്‌ചയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. അടുത്ത ആഴ്ചയോടെ പിന്മാറ്റം പൂർത്തിയാക്കാനാണ് ഇരു രാജ്യങ്ങളുടെയും ധാരണ. ഈ മാസം പതിനഞ്ചിന് ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഇരുരാജ്യങ്ങളും 16 തവണയാണ് കമാൻഡർ തല ചർച്ചകൾ സംഘടിപ്പിച്ചത്. ഇതിനൊടുവിലാണ് ഈ നിർണായക തീരുമാനം. വരും ദിവസങ്ങങ്ങള്‍ക്കകം പൂർണ സൈനിക പിൻമാറ്റമുണ്ടാകുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധം നിലനിര്‍ത്താന്‍ യഥാർഥ നിയന്ത്രണ രേഖയിൽ (Line of Actual Control) സമാധാനം പ്രധാനമാണെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

2020 ഏപ്രിൽ-മേയ് മാസങ്ങളില്‍, ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിലെ സ്ഥലങ്ങളിൽ കടന്നുകയറുകയായിരുന്നു. നേരത്തേ സൈനിക വിന്യാസം ഉണ്ടാവാത്ത സ്ഥലമായിരുന്നു ഗോഗ്ര-ഹോട്‌സ്‌പ്രിങ്‌സ് മേഖല. തുടര്‍ന്ന് ഇവരെ പ്രതിരോധിച്ച് ഇന്ത്യൻ സേന രംഗത്തെത്തുകയായിരുന്നു. ശേഷം, ജൂണ്‍ മാസത്തില്‍ ഗാൽവാനിൽ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടുന്ന സ്ഥിതിവരെയുണ്ടായി.

Last Updated : Sep 9, 2022, 4:01 PM IST

ABOUT THE AUTHOR

...view details