കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട - Gold smuggling
പിടിച്ചെടുത്തത് 1.195 ഗ്രാം സ്വര്‍ണം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 1195 ഗ്രാം സ്വർണമാണ് പിടികൂടിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് സ്വര്‍ണം പിടികൂടിയത്. ബെല്‍റ്റ് രൂപത്തിലും ഷര്‍ട്ടിന്‍റെ കോളര്‍ ഏരിയയിലുമായാണ് സ്വര്‍ണം കടത്തിയത്. ഒരാളില്‍ നിന്ന് 637 ഗ്രാം സ്വര്‍ണവും അടുത്തയാളില്‍ നിന്നും 558 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
Last Updated : Jul 15, 2020, 11:09 AM IST