ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിൽ പാവപ്പെട്ടവർക്കുള്ള ആശ്വാസ പദ്ധതിയുമായി കേന്ദ്രസർക്കാർ. 'പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന' എന്ന പുതിയ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്യും. പുതിയ നയം ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ 80 കോടിയോളം ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യും. പദ്ധതി പ്രകാരം മെയ്, ജൂൺ മാസങ്ങളിൽ ഒരാൾക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങൾ വീതം വിതരണം ചെയ്യും.
പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ - പിഎം
പുതിയ നയം ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ 80 കോടിയോളം ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യും. പദ്ധതി പ്രകാരം മെയ്, ജൂൺ മാസങ്ങളിൽ ഒരാൾക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങൾ വീതം വിതരണം ചെയ്യും.
നേരത്തെ കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യങ്ങൾ ഉയർന്ന സബ്‌സിഡി നിരക്കിൽ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും ഇപ്പോൾ അത് സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കേന്ദ്ര സർക്കാർ 26,000 കോടി രൂപ ചെലവഴിക്കും. കൊവിഡിന്‍റെ ആദ്യഘട്ടത്തിൽ മാർച്ച് മുതൽ നവംബർ വരെ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. കൂടാതെ കേരളം, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര തുടങ്ങിയ നിരവധി സംസ്ഥാനങ്ങളും പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരോട് അഭ്യർഥിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളെയും ദിവസ വേതനക്കാരെയും ഏറ്റവും കൂടുതൽ ബാധിക്കുന്ന ഈ കൊവിഡ് സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് സൗജന്യ റേഷൻ നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.