എറണാകുളം : ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. രാജീവ് ഗാന്ധി സെന്‍റർഫോർ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറുടെ പേര് നൽകുന്നത് എല്ലാം വർഗ്ഗീയവൽക്കരിക്കുന്നതിന്‍റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ പ്രവർത്തന ശൈലിയുടെ ഭാഗമാണിത്. വർഗ്ഗീയ ചിഹ്നങ്ങളെയാണ് സാധാരണയായി അവർ ഉയർത്തി കാണിക്കുന്നത്. ഇന്ത്യയിലെ പല നഗരങ്ങളുടെയും പേര് ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. ഈ രീതിയിലുള്ള ബി.ജെ.പിയുടെ പ്രവർത്തനങ്ങൾക്കെതിരെയാണ് തങ്ങളുടെ പ്രവത്തനമെന്നും വിജയ രാഘവൻ പറഞ്ഞു.
ഗവേഷണ സ്ഥാപനത്തിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ എ.വിജയരാഘവൻ - rajiv gandhi centre for biotechnology thiruvananthapuram
ബി.ജെ.പിയുടെ പ്രവർത്തന ശൈലിയുടെ ഭാഗമാണിത്. വർഗ്ഗീയ ചിഹ്നങ്ങളെയാണ് സാധാരണയായി അവർ ഉയർത്തി കാണിക്കുന്നത്. ഇന്ത്യയിലെ പല നഗരങ്ങളുടെയും പേര് ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. ഈ രീതിയിലുള്ള ബി.ജെ.പിയുടെ പ്രവർത്തനങ്ങൾക്കെതിരെയാണ് തങ്ങളുടെ പ്രവത്തനമെന്നും വിജയ രാഘവൻ പറഞ്ഞു.
![ഗവേഷണ സ്ഥാപനത്തിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ എ.വിജയരാഘവൻ രാജീവ് ഗാന്ധി സെന്‍റർഫോർ ബയോ ടെക്നോളജി തിരുവനന്തപുരം ആർ.എസ്.എസ് നേതാവ് ഗോൾവാക്കർ ബി.ജെ.പിയുടെ വർഗ്ഗീയത rajiv gandhi centre for biotechnology thiruvananthapuram സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9775178-thumbnail-3x2-vijay.jpg)
തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ നായകൻ മുഖ്യമന്ത്രി തന്നെയാണ്. ഇടതു സർക്കാരിൻ്റ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ടഭ്യർത്ഥിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ കരുത്ത് മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ തന്നെയാണ്. പൊതു പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്താൽ ആളുകൾ തടിച്ചുകൂടും. അത് രാഷ്ട്രീയ എതിരാളികൾ വിവാദത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സ്വർണ്ണക്കടത്തിൽ സത്യം പുറത്തുവരണം. എന്നാൽ അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ രാഷ്ട്രീയമുണ്ട്. അന്യേഷണ എജൻസികൾ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ചട്ടുകമായി മാറിക്കഴിഞ്ഞുവെന്നും വിജയരാഘവർ ആരോപിച്ചു.
രാജ്യത്ത് മികവാർന്ന അംഗീകാരമാണ് കേരളത്തിന് ലഭിച്ചത്. ഇത് കേരളത്തിലെ ബിജെപിക്ക് ഇഷ്‌ടപ്പെടുന്നില്ല. കേന്ദ്ര അധികാരം ഉപയോഗിച്ച് കേരള മോഡൽ വികസനത്തെ തകർക്കാർ ബിജെപി ശ്രമിക്കുന്നു. ബിജെപിയുടെ തെറ്റായ നിലപാടുകളെ കോൺഗ്രസ് പിന്തുണയ്ക്കുന്നു. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിലാണ്. മലപ്പുറത്ത് മാത്രം 30 ഗ്രാമ പഞ്ചായത്തുകളിലും ഏഴ് മുൻസിപ്പാലിറ്റികളിലുമാണ് സഖ്യം. സംസ്ഥാനത്താകമാനം നൂറിലധികം പഞ്ചായത്തുകളിൽ സഖ്യമുണ്ട്. ആളുകളെ കബളിപ്പിക്കുന്ന അവസരവാദ നിലപാടാണ് കോൺഗ്രസിൻ്റേത് . തെരെഞ്ഞെടുപ്പിൽ വലിയ രാഷട്രീയ തിരിച്ചടിയാണ് യുഡിഎഫിന് ലഭിക്കുക. തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും വിജയ രാഘവൻ പറഞ്ഞു.