കേരളം

kerala

ETV Bharat / entertainment

മാധ്യമ സംവാദത്തിൽ വൈകിയെത്തി; മാധ്യമ പ്രവർത്തകനോട് ക്ഷമാപണം നടത്തി യഷ് - മാധ്യമ പ്രവർത്തകനോട് ക്ഷമാപണം നടത്തി യഷ്

തനിക്ക് പരിപാടിയുടെ സമയം കൃത്യമായി അറിയില്ലായിരുന്നുവെന്നും ടീമിന്‍റെ ഷെഡ്യൂൾ അനുസരിച്ചാണ് പരിപാടിക്ക് എത്തിയതെന്നും യഷ് മാധ്യമപ്രവർത്തകനോട് പറഞ്ഞു.

Yash apologies to journo  Yash apologies to journalist  Yash apologies to media  Yash apologies for arriving late  kgf chapter 2 promotions  yash latest news  yash latest updates  kgf 2  മാധ്യമ പ്രവർത്തകനോട് ക്ഷമാപണം നടത്തി യഷ്  യഷ് കെജിഎഫ് ചാപ്‌ടർ 2 പ്രമോഷൻ
മാധ്യമ സംവാദത്തിൽ വൈകിയെത്തി; മാധ്യമ പ്രവർത്തകനോട് ക്ഷമാപണം നടത്തി യഷ്

By

Published : Apr 12, 2022, 11:42 AM IST

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമായ കെജിഎഫ് : ചാപ്‌റ്റര്‍ 2 ഏപ്രിൽ 14ന് തിയേറ്റർ റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. അതിനിടെ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സംവാദത്തിന് വൈകിയെത്തിയ യഷിന് മാധ്യമ പ്രവർത്തകന്‍റെ രോഷം ഏറ്റുവാങ്ങേണ്ടി വന്നു. ഉടൻ തന്നെ യഷ് ക്ഷമാപണം നടത്തുകയും ചെയ്‌തു.

തനിക്ക് പരിപാടിയുടെ സമയം കൃത്യമായി അറിയില്ലായിരുന്നുവെന്നും ടീമിന്‍റെ ഷെഡ്യൂൾ അനുസരിച്ചാണ് പരിപാടിക്ക് എത്തിയതെന്നും യഷ് മാധ്യമപ്രവർത്തകനോട് പറഞ്ഞു.

സമയത്തിന്‍റെ വില തനിക്ക് നന്നായി അറിയാം. സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര ചെയ്യുന്നത് എന്നതിനാൽ കാലാവസ്ഥ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട അനുമതി ആവശ്യമാണ്. അതിനാലാണ് ഷെഡ്യൂളുകളിൽ മാറ്റം സംഭവിച്ചതെന്നും യഷ് വ്യക്തമാക്കി.

കന്നട സൂപ്പര്‍ താരം യാഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം മലയാളം ഉള്‍പ്പടെ 5 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. യാഷിന് പുറമേ സഞ്ജയ് ദത്തുള്‍പ്പടെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 2018-ല്‍ പുറത്തിറങ്ങിയ കെജിഎഫ് അന്ന് ബോക്‌സ് ഓഫിസില്‍ വന്‍ തരംഗമാണ് സൃഷ്‌ടിച്ചത്. ചിത്രത്തിനൊപ്പം ആദ്യ ഭാഗത്തിലെ ഗാനങ്ങളും വലിയ രീതിയില്‍ തന്നെ ജനപ്രീതി നേടിയിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം 100 കോടി മുതല്‍മുടക്കിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്.

ABOUT THE AUTHOR

...view details