കേരളം

kerala

ETV Bharat / entertainment

വടിവൊത്ത മേനിയഴകില്‍ വശ്യതയോടെ ദിഷ പടാനി, സൗന്ദര്യ രഹസ്യം ഇതാണ് ; വര്‍ക്കൗട്ട് വീഡിയോ - filim news updates

ദിഷ പടാനിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് താരം. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നത് ഒരുപോലെ. ഡയറ്റിലും ശ്രദ്ധവേണമെന്ന് നടി

ദിഷ പഠാനിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ പുറത്ത്  Workout video of Disha Patani  ദിഷ പഠാനിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം  വശ്യത തുളുമ്പി ദിഷ പഠാനി  ദിഷ പഠാനി  വടിവൊത്ത മേനിയഴകില്‍ വശ്യത തുളുമ്പി ദിഷ പഠാനി  ദിഷ പഠാനി  filim news updates  disha patani
വര്‍ക്കൗട്ട് വീഡിയോ പങ്കിട്ട് ദിഷ പഠാനി

By

Published : Apr 21, 2023, 3:10 PM IST

മുംബൈ : ബോളിവുഡ് താര സുന്ദരിമാരിലെ ഫിറ്റ്‌നസ് റാണിമാരിലൊരാളാണ് ദിഷ പടാനി. താരത്തിന്‍റെ വടിവൊത്ത മേനിയഴകാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നതെന്ന് പറയാം. മുഖവും ശരീരവും അഴകോടെ പരിപാലിക്കുന്നതില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന നടിയാണ് ദിഷ.

ധാരാളം ആരാധകരുള്ള താരത്തിന് സോഷ്യല്‍ മീഡിയയിലും ഫോളോവേഴ്‌സ് ഏറെയാണ്. തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ ആരാധകര്‍ക്കായി താരം ഏപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ദിഷയുടെ വര്‍ക്കൗട്ട് പരിശീലകനായ രാജേന്ദ്ര ധോലയാണിപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള ക്രോപ്പ് ടോപ്പും ജാക്കറ്റും ധരിച്ചാണ് താരം വര്‍ക്കൗട്ട് ചെയ്യുന്നത്. വെയ്‌റ്റ് കൂടിയ ഡമ്പല്‍ എടുത്ത് പൊക്കുന്നതിന്‍റെ ദൃശങ്ങളാണ് പുറത്തുവന്നത്. ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ ഊര്‍ജമാക്കി മാറ്റുന്ന ഈ വര്‍ക്കൗട്ട് ചെയ്യാന്‍ ദിഷയെ പരിശീലകന്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാനാകും. എന്നാല്‍ രാജേന്ദ്ര ധോലയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അഞ്ച് തവണ ദിഷ ആ ഹെവി വെയ്‌റ്റ് ഡമ്പല്‍ എടുത്ത് പൊക്കുന്നുണ്ട്.

ദിഷ പടാനി പങ്കുവച്ച ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി

നിരവധി ആരാധകരാണ് നടിയുടെ വീഡിയോയ്‌ക്ക് കമന്‍റുകളുമായെത്തിയത്. ദിഷ പടാനി ഫിറ്റ്‌നസ് പ്രേമിയാണെന്ന് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്‌റ്റുകളിലൂടെ മനസിലാക്കാനാകും. ജിമ്മില്‍ പോയിട്ടുള്ള വര്‍ക്കൗട്ട് മാത്രമല്ല സൈക്ലിങ്, ഓട്ടം തുടങ്ങിയുള്ളവയുടെ വീഡിയോകളും താരം ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്‌ക്കാറുണ്ട്.

ഏറെ പ്രയാസകരമായി ചെയ്യാറുള്ള ഡെഡ്‌ലിഫ്റ്റുകളും ഹിപ്‌ ത്രസ്റ്റുകളും അനായാസമായാണ് ദിഷ ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത് താരത്തിന്‍റെ ആരാധകരുടെ എണ്ണം ഇരട്ടിയാക്കി. വലിയ ഭാരം ഉയര്‍ത്താനുള്ള കഴിവ് പുരുഷന്മാര്‍ക്ക് മാത്രമാണെന്ന് കരുതിയിരിക്കുന്നവര്‍ ദിഷയെ കണ്ട് പഠിക്കണം.

മാത്രമല്ല എത്ര തിരക്കുണ്ടെങ്കിലും താരം വര്‍ക്കൗട്ടിന് പ്രാധാന്യം നല്‍കാറുണ്ട്. പക്ഷേ എല്ലാവരെ പോലെയും ഇടയ്‌ക്ക് വര്‍ക്കൗട്ട് ചെയ്യാന്‍ മടി തോന്നാറുണ്ടെന്ന് ദിഷ പറയാറുണ്ട്. മടി തോന്നുന്ന ദിവസം വര്‍ക്കൗട്ട് സ്‌കിപ്പ് ചെയ്യും. പകരം അടുത്ത ദിവസം ഇരട്ടിയായി അതില്‍ മുഴുകും.

സൗന്ദര്യ - ആരോഗ്യ സംരക്ഷണം : ജിമ്മില്‍ പോയി മണിക്കൂറുകളോളം വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ചത് പോലെ വടിവൊത്ത ശരീരവും സൗന്ദര്യവും ഉണ്ടാകണമെന്നില്ല. മാറ്റങ്ങളുടെയെല്ലാം ആദ്യ പടിയെന്നോണം മാറ്റിയെടുക്കേണ്ട പ്രധാന ശീലം ഭക്ഷണത്തിലെ ചിട്ടയെന്നതാണെന്നാണ് ദിഷ പടാനി പറയുന്നത്.

കഴിക്കുന്ന ഭക്ഷണം എന്താണോ അതാണ് ശരീരത്തിലും ചര്‍മ്മത്തിലും പ്രതിഫലിക്കുക. വര്‍ക്കൗട്ടിനൊപ്പം ഡയറ്റിലും ഏറെ ശ്രദ്ധ ചെലുത്തുന്നയാളാണ് ദിഷ പടാനി. ജങ്ക് ഫുഡ് പോലുള്ളവ കഴിക്കുന്ന ശീലം താരത്തിന് തീരെയില്ല. പ്രോട്ടീനുകളും മിനറല്‍സും ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് താരം കഴിക്കുക. കോഫി, ചായ പോലുള്ളവ കഴിക്കാറില്ല. ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുന്ന ഫ്രൂട്ട് ജ്യൂസുകളാണ് താരത്തിന് ഏറ്റവും ഇഷ്‌ടമുള്ളവ.എംഎസ് ധോണി : ദ അണ്‍ടോള്‍ഡ് സ്റ്റോറി, ബാഗി, ഏക് വില്ലന്‍ റിട്ടേണ്‍സ് ഭാരത് തുടങ്ങിയവയാണ് ദിഷ പടാനിയുടെ പ്രധാന ചിത്രങ്ങള്‍.

ABOUT THE AUTHOR

...view details