'കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ' എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത് വിജയൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇടിയൻ ചന്തു'. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, സലീം കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി (Vishnu Unnikrishnan and salim kumar in Idiyan Chandhu). ലാൽ മീഡിയയിൽ വച്ചാണ് 'ഇടിയൻ ചന്തു' ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നത് (Vishnu Unnikrishnan's Idiyan Chandhu Shooting Started).
ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ശ്രീജിത് വിജയൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ ആണ് 'ഇടിയൻ ചന്തു'വിനായി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് (Peter Hein in Idiyan Chandhu). നർമവും വൈകാരികതയും ഇഴചേർന്ന ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും 'ഇടിയൻ ചന്തു' എന്നാണ് സൂചന.
സലീം കുമാറിന്‍റെ മകൻ ചന്തു സലീം കുമാറും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇവർക്ക് പുറമെ രമേശ് പിഷാരടി, ലാലു അലക്‌സ്, ജോണി ആന്‍റണി, ലെന, ജയശ്രീ, ബിനു സോപാനം, സ്‌മിനു സിജു, വിദ്യ വിജയകുമാർ, സൂരജ് തേലക്കാട്, സലീം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് (Idiyan Chandhu movie cast).