കേരളം

kerala

ETV Bharat / entertainment

Garudan movie| സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന 'ഗരുഡൻ'; ത്രില്ലടിപ്പിച്ച് ലൊക്കേഷൻ വീഡിയോ - Biju Menon new movie

11 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമായ ഗരുഡന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Garudan  Garudan movie Location video  Garudan movie  Location video  Garudan Location video  സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡൻ  സുരേഷ് ഗോപിയും ബിജു മേനോനും  സുരേഷ് ഗോപി  ബിജു മേനോൻ  ഗരുഡന്‍റെ ചിത്രീകരണം  Suresh Gopi  Biju Menon  മിഥുന്‍ മാനുവല്‍ തോമസ്  Midhun Manuel Thomas  ലിസ്റ്റിൻ സ്റ്റീഫൻ  മാജിക്‌ ഫ്രെയിംസ്  Listin Stephen  Magic Frames  Suresh Gopi new movie  Biju Menon new movie  Biju Menon movies
Garudan

By

Published : Jul 12, 2023, 10:31 AM IST

11വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപിയും (Suresh Gopi) ബിജു മേനോനും (Biju Menon) ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ (Garudan). മിഥുന്‍ മാനുവല്‍ തോമസിന്‍റെ (Midhun Manuel Thomas) തിരക്കഥയില്‍ സുരേഷ് ഗോപി നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മയാണ്. മാജിക്‌ ഫ്രെയിംസിന്‍റെ (Magic Frames) ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ (Listin Stephen) ആണ് ചിത്രത്തിന്‍റെ നിർമാണം. ഇതിനിടെ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ വീഡിയോ പുറത്തുവന്നു.

ചിത്രത്തിൽ വേഷമിടുന്ന പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തികൊണ്ടുള്ള റീൽസ് ആണ് അണിയറക്കാര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, സംവിധായകൻ മേജർ രവി എന്നിവർക്കൊപ്പം ചിത്രത്തിന്‍റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ അരുൺ വർമ്മ എന്നിവരെയും റീൽസിൽ കാണാം.

ഒരു ക്രൈം ത്രില്ലർ ആയി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. വൻ വിജയമായിരുന്ന 'അഞ്ചാം പാതിരാ' (Anjaam Pathiraa) എന്ന ക്രൈം ത്രില്ലർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയും ബിജു മേനോനും മിഥുൻ മാനുവൽ തോമസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

നീണ്ട 11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുകയാണ് എന്നതും 'ഗരുഡന്‍റെ' പ്രത്യേകതയാണ്. കളിയാട്ടം, പത്രം, എഫ്‌ഐആർ ക്രിസ്‌ത്യൻ ബ്രദേഴ്‌സ്, ട്വന്‍റി - 20 തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ച് എത്തിയ സുരേഷ് ഗോപിയും ബിജു മേനോനും 2010 ൽ പുറത്തിറങ്ങിയ 'രാമരാവണൻ' എന്ന സിനിമയിലാണ് അവസാനമായി ഒന്നിച്ചത്.

ജിനീഷ് എം ആണ് ഗരുഡന്‍റെ കഥ എഴുതിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗ് ആണ്. ജേക്ക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.

കോ - പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്‌ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി തോമസ്. അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്‌സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, കോസ്റ്റ്യൂം - സ്റ്റെഫി സേവ്യർ, മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, മാർക്കറ്റിങ് കൺസൾട്ടന്‍റ് - ബിനു ബ്രിങ് ഫോർത്ത്. ഡിസൈൻസ് -ആന്‍റ ണി സ്റ്റീഫൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE:Garudan Movie| 'ഗരുഡൻ'; ആക്ഷൻ കിങ് വരുന്നു ക്രൈം ത്രില്ലറുമായി, ഒപ്പം ബിജു മേനോനും

ABOUT THE AUTHOR

...view details