ന്യൂഡൽഹി: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്‌മിക്ക് നേരെ കല്ലേറ്. ജമ്മു കശ്‌മീരിലെ പഹൽഗാമിലെ മാർക്കറ്റിൽ വച്ചാണ് നടന് നേരെ ആക്രമണം നടന്നത്. പുതിയ ചിത്രം 'ഗ്രൗണ്ട് സീറോ'യുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാൻ ജമ്മുവിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഇമ്രാൻ ഹാഷ്‌മിക്ക് നേരെ ജമ്മു കശ്‌മീരില്‍ കല്ലേറ് - ഗ്രൗണ്ട് സീറോ
പുതിയ ചിത്രം 'ഗ്രൗണ്ട് സീറോ'യുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടൻ ജമ്മു കശ്‌മീരിൽ എത്തിയത്.
![ഇമ്രാൻ ഹാഷ്‌മിക്ക് നേരെ ജമ്മു കശ്‌മീരില്‍ കല്ലേറ് Emraan Hashmi Pahalgam Stone pelting Jammu and Kashmir ഇമ്രാൻ ഹാഷ്‌മി ഗ്രൗണ്ട് സീറോ പഹൽഗാം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16418257-thumbnail-3x2-imran.jpg)
ഇമ്രാൻ ഹാഷ്‌മിക്ക് നേരെ കല്ലേറ്
പഹൽഗാമിലെ മാർക്കറ്റിലൂടെ നടക്കാൻ പോയപ്പോഴാണ് നടന് നേരെ അജ്ഞാതർ കല്ലെറിഞ്ഞതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.