കേരളം

kerala

ETV Bharat / entertainment

'ഇനി ആക്ഷൻ'..സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ചെത്തുന്ന 'ടൈഗർ 3'യുടെ ആക്ഷൻ രംഗം ചിത്രീകരണം ഉടൻ - ടൈഗർ 3 സിനിമ

സൽമാൻ ഖാൻ നായകനായി എത്തുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തും. ആക്ഷൻ രംഗം ചിത്രീകരണം ഉടൻ ആരംഭിക്കും.

Shah Rukh Khan  Salman Khan  Salman Khan Tiger 3  Tiger 3 movie  tiger 3 hindi film  Tiger vs Pathaan  Salman SRK Tiger 3  action sequence in Tiger 3  Action scene in Tiger 3  ടൈഗർ പഠാൻ  ടൈഗർ 3  പഠാൻ  ഷാരൂഖ് ഖാൻ  സൽമാൻ ഖാൻ  സൽമാൻ ഖാൻ ടൈഗർ 3  ടൈഗർ 3 സിനിമ  ടൈഗർ 3 ഹിന്ദി സിനിമ
ടൈഗർ 3

By

Published : Apr 13, 2023, 6:13 PM IST

മുംബൈ : ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചെത്തുന്ന 'ടൈഗർ 3'യുടെ ആക്ഷൻ രംഗത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ആക്ഷൻ സംവിധായകരാണ് സംഘട്ടന രംഗം ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഫ്രാൻസ് സ്‌പിൽഹൗസ്, പർവേസ് ഷെയ്ഖ്, സെ-യോങ് ഓ എന്നിവർ ചേർന്നാണ് ടൈഗർ 3-യിലെ സൽമാനും എസ്ആർകെയും ചേർന്ന് അവതരിപ്പിക്കുന്ന മെഗാ ആക്ഷൻ സീക്വൻസിന്‍റെ ഡയറക്ഷൻ നിർവഹിക്കുക എന്നാണ് പുറത്തു വരുന്ന വാർത്തകൾ. സൽമാൻ ഖാൻ നായകനാകുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലാണ് എത്തുക. ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയിൽ ഏഴ് ദിവസമായിരിക്കും ഷൂട്ട് ചെയ്യുക. 'ടൈഗർ 3' എന്ന ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത് മനീഷ് ശർമയാണ്. ഈ ദീപാവലിക്ക് ചിത്രം ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ഇമ്രാൻ ഹാഷ്‌മിയാണ് പ്രതിനായകനായി എത്തുന്നത്.

ബോളിവുഡ് താരസുന്ദരി കത്രീന കൈഫാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ടൈഗർ 3ക്ക് മുമ്പ്, സിദ്ധാർഥ് ആനന്ദിന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പഠാൻ' എന്ന ചിത്രത്തിലാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചത്. പഠാനിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. 1000 കോടിയിലേറെ ചിത്രം കലക്ഷൻ നേടി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍റെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് എന്നും ഈ ചിത്രം അടയാളപ്പെടുത്തി.

Also read:ആക്ഷനും കോമഡിയും നിറച്ച് 'കിസി കാ ഭായ് കിസി കി ജാൻ'; ട്രെയിലർ ലോഞ്ചിൽ തിളങ്ങി സൽമാനും ഭൂമികയും

റിലീസിനൊരുങ്ങുന്ന ചിത്രം: 'കിസി കാ ഭായ് കിസി കി ജാൻ' എന്ന സിനിമയാണ് സൽമാൻ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. 2023 ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൽമാൻ ഖാനെ കൂടാതെ നായിക പൂജ ഹെഗ്‌ഡെ, ഭൂമിക ചൗള, ജഗപതി ബാബു, വിജേന്ദർ സിങ്, അഭിമന്യു സിങ്, രാഘവ് ജുയൽ, സിദ്ധാർഥ് നിഗം, ജാസി ഗിൽ, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, വിനാലി ഭട്‌നഗർ തുടങ്ങിയവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയത്. തെലുഗു സൂപ്പർ താരം വെങ്കിടേഷും സിനിമയിൽ പ്രധാനവേഷത്തിലെത്തും. 2003ൽ റിലീസായ തേരേ നാമിന് ശേഷം സൽമാൻ ഖാനും ഭൂമിക ചൗളയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രം.

Also read:സല്‍മാന്‍ ഖാന്‍ ചിത്രം കിസി കാ ഭായ് കിസി കി ജാൻ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്; ട്രെയിലര്‍ ഉടന്‍

ABOUT THE AUTHOR

...view details