അടുത്തിടെയാണ് തമന്നയുടെ (Tamannaah Bhatia) തകർപ്പൻ നൃത്തച്ചുവടുകളുമായി ജയിലറിലെ 'കാവാലാ' (Kaavaalaa song) എന്ന ഗാനം പുറത്തിറങ്ങിയത്. റിലീസായതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ കാവാലാ കൊടുങ്കാറ്റായി മാറി. ഇപ്പോൾ എവിടെയും 'കാവാലാ' തിമിര്‍പ്പാണ്. പുറത്തിറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും സോഷ്യൽ മീഡിയ വാളുകളിൽ ഈ ഗാനം തരംഗം സൃഷ്‌ടിക്കുകയാണ്.
ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് തമന്നയെ പോലെ 'കാവാലാ'യ്‌ക്ക് ചുവടുകൾ വയ്‌ക്കാൻ ശ്രമിക്കുന്നത്. അത്തരത്തില്‍ ഒരു താരത്തിന്‍റെ കാവാലാ നൃത്തമാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളികളുടെ പ്രിയ താരം ഷൈൻ ടോം ചാക്കോയാണ് (Shine Tom Chacko) ഈ വൈറൽ നൃത്തത്തില്‍. തമന്ന തകർത്താടിയ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവയ്‌ക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. അൻഷ മോഹന് (Ansha Mohan) ഒപ്പമാണ് ഷൈൻ നൃത്തം ചെയ്യുന്നത്.
ഏതായാലും അമൽ നീരദിന്‍റെ (Amal Neerad) 'ഭീഷ്‌മപർവം' (Bheeshmaparvam) സിനിമയിലൂടെ നല്ലൊരു ഡാൻസർ കൂടിയാണെന്ന് തെളിയിച്ച ഷൈൻ ഇത്തവണയും ആരാധകരെ നിരാശരാക്കുന്നില്ല. മനോഹരമായി തന്നെയാണ് ഷൈൻ 'കാവാലാ' അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്‍റെ ഹിപ്പ് മൂവ്മെന്‍റുൾപ്പടെ കൈയ്യടി നേടുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി കമന്‍റ് ബോക്‌സ് നിറയ്‌ക്കുന്നത്.
'രതിപുഷ്‌പം ഓർമ വന്നവരുണ്ടോ, രതിപുഷ്‌പത്തെ കടത്തിവെട്ടുമോ എന്നിങ്ങനെയാണ് ചിലരുടെ കമന്‍റുകൾ. ആ ഭീഷ്‌മ സ്റ്റെപ്പിനുമുന്നിൽ 'കാവാലാ' ഒക്കെ എന്ത് എന്ന് മറ്റുചിലർ. ഷൈൻ അണ്ണൻ തീ , ലെ ഷൈൻ: ഈ സീൻ ഒക്കെ നമ്മൾ പണ്ടേ വിട്ടതാ', എന്നിങ്ങനെയുമുണ്ട് കമന്‍റുകൾ.