മുംബൈ( മഹാരാഷ്‌ട്ര):ലൈംഗിക പീഡന പരാതികൾ ആരോപിക്കപ്പെട്ട ബോളിവുഡ് സംവിധായകനും നിര്‍മാതാവും അവതാരകനുമായ സാജിദ് ഖാനെ ബിഗ് ബോസ് 16ൽ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്‌തം. സാജിദ് ഖാനെ പങ്കെടുപ്പിക്കുന്നതിൽ ഷോയുടെ അവതാരകൻ സൽമാൻ ഖാനെതിരെയും അണിയറ പ്രവർത്തകർക്കെതിരെയും കടുത്ത വിമര്‍ശനമാണ് നടക്കുന്നത്. ഇപ്പോൾ ഇയാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബോളിവുഡ് താരം ഷെർലിൻ ചോപ്രയും രംഗത്തെത്തിയിരിക്കുകയാണ്.
മീടൂ ആരോപിക്കപ്പെട്ടയാൾ ബിഗ് ബോസ് മത്സരാർഥി, സാജിദ് ഖാനെതിരെ തുറന്നടിച്ച് ഷെര്‍ലിന്‍ - മീടൂ
നിരവധി വനിതാ സിനിമാപ്രവര്‍ത്തകർ മീടൂ ആരോപണം ഉന്നയിച്ച സാജിദ് ഖാനെ ബിഗ് ബോസ് 16ൽ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് ഷെർലിൻ ചോപ്ര രംഗത്തെത്തിയത്.
ബിഗ് ബോസ് 16: മത്സരാർത്ഥിയായി #മീടൂ ആരോപിക്കപ്പെട്ടയാൾ, സാജിദ് ഖാനെതിരെ ഷെർലിൻ ചോപ്ര
ഇതുപോലൊരാളെ ഷോയിൽ പങ്കെടുപ്പിക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്. സൽമാൻ, ഇരകൾക്കൊപ്പം നിൽക്കാനാണ് നിങ്ങളുടെ താരപ്രഭ ഉപയോഗിക്കേണ്ടത്. ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും നടി ആരോപിച്ചു. നിരവധി വനിതാ സിനിമാപ്രവര്‍ത്തകരാണ് സാജിദ് ഖാനെതിരേ മീടൂ ആരോപണം ഉന്നയിച്ചത്.