കേരളം

kerala

ETV Bharat / entertainment

Sha rukh khan Jawan Movie New Song ജവാൻ ട്രെയിലറിനു മുൻപ്‌ ഷാരൂഖിന്‍റെ സാംപിൾ വെടിക്കെട്ട്‌, തകര്‍പ്പൻ ഡാൻസ്‌ നമ്പറുമായി പുതിയ ഗാനരംഗം - ട്രെയിലർ

Jawan Movie New Song : ജവാനിലെ തകർപ്പൻ ഗാനരംഗവുമായി ഷാരുഖ്‌ ഖാൻ. ചിത്രത്തിന്‍റെ ട്രെയിലർ ദൂബായിൽ റിലീസ്‌ ചെയ്യാനിരിക്കെ 'ജസ്റ്റ് ഡാൻസ്‌ വിത്ത്‌ മി' എന്ന ഹാഷ്‌ ടാഗോടെ എക്‌സിൽ (ട്വിറ്റർ) ജവാനിലെ പുതിയ ഗാനരംഗം പങ്കുവച്ചു

jawan  sharukh khan  nayanthara  bollywood  atlee  anirudh ravichandhar  ഷാരുഖ്‌ ഖാൻ  അറ്റ്‌ലി  ജവാൻ  ട്രെയിലർ  നയൻതാര
new song out from sharukh khan new movie jawan

By ETV Bharat Kerala Team

Published : Aug 29, 2023, 11:07 PM IST

ഹൈദരാബാദ്‌: അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ തകർപ്പൻ ഗാനരംഗം പുറത്ത്. ചിത്രത്തിന്‍റെ ട്രെയിലർ ദുബായിൽ റിലിസ്‌ ചെയ്യാനിരിക്കെയാണ് 'ജസ്റ്റ് ഡാൻസ്‌ വിത്ത്‌ മി' എന്ന ഹാഷ്‌ ടാഗോടെ എക്‌സിൽ (ട്വിറ്റർ) ജവാനിലെ പുതിയ ഗാനരംഗം വന്നത്. യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനത്തിൽ കിങ്‌ ഖാനെപ്പം തമിഴ്‌ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ചുവടു വയ്‌ക്കുന്നു.

ഗാനരംഗത്തിന്‍റെ അവസാനത്തിൽ ഓഗസ്റ്റ് 31ന് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വിടുമെന്ന് ഷാരുഖ്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്‌. ജവാൻ ചിത്രത്തിന്‍റെതായി നിർമ്മാതാക്കൾ മുൻപ്‌ പങ്കുവച്ച രണ്ട് ഗാനരംഗങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. മികച്ച പ്രതികരണങ്ങൾ ആണ്‌ ആരാധകരിൽ നിന്നും ഈ ഗാനങ്ങൾക്ക് ഇതുവരെ ലഭിച്ചത്‌.

ജവാനായുള്ള ആരാധകരുടെ കാത്തിരിപ്പ് കൂട്ടാൻ ഈ ഗാനരംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്‌. നോട്ട് രാമയ്യ വാസ്തവയ്യ എന്ന ഗാനരംഗം, വൈഭവി മെർച്ചന്റ് ആണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്‌. കുമാർ ആണ്‌ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്‌.

രാമയ്യ വസ്തവയ്യ ഗാനം അനിരുദ്ധ് രവിചന്ദർ, വിശാൽ ദദ്‌ലാനി, ശിൽപ റാവു എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്‌. ആക്‌ഷൻ ത്രില്ലർ ഗണത്തിൽ പ്പെടുന്ന ചിത്രത്തിൽ വിജയ്‌ സേതുപതിയും പ്രിയാമണിയും ഒപ്പം അഭിനയിക്കുന്നു. ദീപിക പദുക്കോൺ അതിഥി വേഷത്തിൽ എത്തുന്നു. തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഓഗസ്റ്റ് 31നു ചിത്രത്തിന്‍റെ ട്രെയിലർ ബുർജ്‌ ഖലീഫയിൽ ആയിരിക്കും റീലീസ്‌ ചെയ്യുക.

ABOUT THE AUTHOR

...view details