കേരളം

kerala

ETV Bharat / entertainment

'വിശ്വാസം' പ്രമേയമാക്കി 'സമാധാനം സഹദേവൻ'; ശ്രദ്ധനേടി ഹ്രസ്വ ചിത്രം - malayalam short film

ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാനുള്ള ഊന്നുവടിയായിരിക്കണം പലർക്കും വിശ്വാസങ്ങൾ...സാമൂഹ്യ പ്രസക്തമായ വിഷയം ചർച്ച ചെയ്‌ത് 'സമാധാനം സഹദേവൻ'

SAMADHANAM SAHADEVAN  SAMADHANAM SAHADEVAN  SAMADHANAM SAHADEVAN AWARD WINNING SHORT FILM  samadhanam sahadevan short film  വിശ്വാസം പ്രമേയമാക്കി സമാധാനം സഹദേവൻ  സമാധാനം സഹദേവൻ  ശ്രദ്ധനേടി ഹ്രസ്വ ചിത്രം സമാധാനം സഹദേവൻ  ശ്രദ്ധനേടി ഹ്രസ്വ ചിത്രം  short film  malayalam short film  ഹ്രസ്വ ചിത്രം
SAMADHANAM SAHADEVAN

By

Published : Aug 1, 2023, 7:16 PM IST

ശാന്തമായ മനസുമായി സമാധാനം തേടി അലയുന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. സുദീപ് ഇ.എസ്. സംവിധാനം ചെയ്‌ത 'സമാധാനം സഹദേവൻ' എന്ന ഹ്രസ്വ ചിത്രമാണ് കാലികമായ വിഷയം പ്രമേയമാക്കി പ്രേക്ഷക പ്രീതിയാർജിക്കുന്നത്.

രതീഷ് കക്കോട്ട്, ശേഖർ നാരായൺ, മഹാദേവൻ, കല്യാണി, വൈഷ്‌ണവി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാധാരണക്കാരന്‍റെ കഥയാണ് ഈ ഷോർട്ട് ഫിലിം സംസാരിക്കുന്നത്. വാർധക്യത്തിലേക്ക് പ്രവേശിക്കുന്ന ഒരാളുടെ ചിന്തകളിലെ ഒറ്റപ്പെടൽ അയാളെ കൊണ്ടെത്തിക്കുന്ന മാനസിക പ്രശ്‌നങ്ങളിലേക്കും അതുവഴി അയാൾ വീണു പോകുന്ന വിശ്വാസ ചുഴിയിലേക്കും വെളിച്ചം വീശുകയാണ് ഈ സിനിമ.

ഇതിലെ കേന്ദ്ര കഥാപാത്രം ഒരുപക്ഷെ നമുക്ക് പരിചയമുള്ള ഒരാളാവാം. ചിലപ്പോൾ നമ്മൾത്തന്നെയും ആവാം. ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാനുള്ള ഊന്നുവടിയായിരിക്കണം പലർക്കും വിശ്വാസങ്ങൾ. ഒരാളുടെ വിശ്വാസം അയാളുടെയും അയാളുടെ വേണ്ടപ്പെട്ടവരുടെയും ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുവെങ്കിൽ ആ വിശ്വാസത്തന് ചില കുഴപ്പങ്ങളുണ്ടെന്നാണ് മനസിലാക്കേണ്ടത്.

മനുഷ്യബന്ധങ്ങളുടെ ആഴം കുറയുകയും മനുഷ്യരെ വലയിലാക്കാൻ പലതരം വിശ്വാസ തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഏറെ സാമൂഹ്യപ്രസക്തമായ ഒരു വിഷയമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. പത്രപ്രവർത്തകനും കവിയുമായ അലി കടുകശ്ശേരിയാണ് സമാധാനം സഹദേവന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. 'ഞാൻ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‌ത ചിത്രം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

രതീഷ് കക്കോട്ട് ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ സഹദേവനെ അവതരിപ്പിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ, എഡിറ്റർ - ഷിജിത് രാമൻ, സംഗീതം, ബിജിഎം - റിജോഷ് ആലുവ, സൗണ്ട് ഡിസൈൻ - ഗണേശ് മാരാർ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ - സുനിൽ പാലക്കാട്, മേക്കപ്പ് - ഹക്കീം, പ്രൊഡക്ഷൻ കൺട്രോളർ - ടിന്റു പ്രേം, അസോസിയേറ്റ് ഡയറക്‌ടർ - വിനോദ് എം രവി, അസിസ്റ്റന്‍റ് ഡയറക്‌ടർ ജിബു ഉസ്‌മാൻ, സ്റ്റിൽസ് - സ്റ്റുഡിയോ ഐ വിഷൻ, ഡിസൈൻ - ദിൽരാജ് ദി ഫോർ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'പോര്‍ തൊഴില്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചു: വിഗ്നേഷ് രാജയുടെ സംവിധാനത്തില്‍ എത്തി തമിഴില്‍ അപ്രതീക്ഷിത വിജയം നേടിയ ചിത്രമായിരുന്നു 'പോര്‍ തൊഴില്‍'. ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തുക. ഓഗസ്റ്റ് 11ന് സോണി ലിവിൽ സിനിമയുടെ സ്‌ട്രീമിങ് ആരംഭിക്കും.

READ MORE:Por thozhil ott release| കാത്തിരിപ്പ് അവസാനിച്ചു; 'പോര്‍ തൊഴില്‍' ഒടിടി റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details