ഹൈദരാബാദ്:ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്‍റെ വരാനിരിക്കുന്ന കിസി കാ ഭായ് കിസി കി ജാനിന്‍റെ ട്രെയിലര്‍ ലോഞ്ചില്‍ ഷെഹ്‌നാസ് ഗില്ലിന്‍റെയും രാഘവ് ജുയാലിന്‍റെയും ബന്ധത്തെ കുറിച്ച് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്‌ടിച്ചു. സോഷ്യല്‍ മീഡിയിയില്‍ ഷെഹ്നാസ് ഗില്ലിനെ ഇപ്പോഴും സിദ്‌നാസ് എന്ന് വിളിക്കുന്നത് താരത്തിന് ജീവിതത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കാത്തതാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. ആരാധകരുടെ സിദ്‌നാസ് വിളി താരത്തെ വേദനിപ്പിക്കുന്നതായേക്കാം.
സിദ്ധാര്‍ഥ് ശുക്ലയില്ലെങ്കിലും ഷെഹ്നാസ് ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും കണ്ടെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഷെഹ്നാസ് മറ്റൊരാളെ വിവാഹം കഴിക്കുകയും കുട്ടികളും കുടുംബവുമായി സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥ് ശുക്ല മരിച്ചു പിന്നെന്തിനാണ് ആരാധകര്‍ വീണ്ടും ആ പേരില്‍ തന്നെ ഷെഹ്നാസിനെ അറിയപ്പെടുന്നത്.
എന്തിനാണ് ആ പേര് ഇപ്പോഴും വിളിച്ച് കൊണ്ടിരിക്കുന്നതെന്നും സല്‍മാന്‍ ഖാന്‍ ചോദിച്ചു. ഇനിയാരും ഷെഹ്നാസിനെ 'സിദ്‌നാസ്' എന്ന് വിളിച്ച് പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കരുതെന്നും നടന്‍ ആരാധകരോട് അഭ്യാര്‍ഥിച്ചു.
നെറ്റിസണ്‍സിന്‍റെ 'സിദ്‌നാസ്' പേരും അതിന്‍റെ കാരണവും: ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്‌ടപ്പെടുന്ന താരമാണ് ഷെഹ്നാസ് ഗില്‍. ഈ പേരിനോട് ഏപ്പോഴും ചേര്‍ക്കണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ച മറ്റൊരു പേരാണ് സിദ്ധാര്‍ഥ് ശുക്ല. ബിഗ്‌ബോസ് 13-ാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. മോഡലിങ്ങിലൂടെയും നിരവധി ഷോകളിലൂടെ മത്സരാര്‍ഥിയുമായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ഒരാളാണ് സിദ്ധാര്‍ഥ് ശുക്ല.
ബിഗ്‌ബോസിലെ മത്സരാര്‍ഥികളായിരിക്കവേയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരും പ്രണയത്തിലാണെന്നത് തിരിച്ചറിഞ്ഞ നെറ്റിസണ്‍സണാണ് ഇരുവരുടെ പേരുകള്‍ ചേര്‍ത്ത് 'സിദ്‌നാസ്' എന്ന് പേരിട്ടത്.