മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ (Sri Siddhivinayak Temple) അയ്യപ്പ ദർശനം നടത്തി രാം ചരണ്‍ (Ram Charan). കടുത്ത അയ്യപ്പ ഭക്തനായ രാം ചരണ്‍ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽവച്ച് അയ്യപ്പ ദീക്ഷ അവസാനിപ്പിച്ചു. ഈ ആത്മീയ യാത്ര വർഷങ്ങളായുള്ള രാം ചരണിന്‍റെ വിശ്വാസത്തെ അടയാളപ്പെടുത്തുന്നതാണ് (Ram Charan At Sri Siddhivinayak Temple Mumbai).
രാം ചരണ്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്‍റെ ചിത്രം അയ്യപ്പ ഭക്തർ എടുക്കുന്ന 41 ദിവസത്തെ നേർച്ചയാണ് അയ്യപ്പ ദീക്ഷ. കറുത്ത കുർത്തയും അയ്യപ്പ മാലയും ധരിച്ച് ഒട്ടനവധി വ്രതങ്ങളും അനുഷ്‌ഠിച്ചാണ് രാം ചരണ്‍ അയ്യപ്പ ദീക്ഷ പൂർത്തിയാക്കിയത്. ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് ദീക്ഷാ വസ്ത്രമണിഞ്ഞ് നഗ്ന പാദനായി നടന്ന് പോകവേ നടന്‍ ആരാധകരുടെ കൂട്ടത്തെ കാണുകയും ചെയ്‌തു.
സിദ്ധിവിനായക ക്ഷേത്രം അത്രമേൽ രാം ചരണിനും മറ്റ് അയ്യപ്പ ഭക്തർക്കും പ്രിയപ്പെട്ട ഇടമാണ്. 'ആർ ആർ ആർ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് വേളയിലും രാം ചരണ്‍ അയ്യപ്പ ദീക്ഷ അനുഷ്‌ഠിച്ചിരുന്നു. ക്ലിൻ കാര എന്ന രാം ചരണിന്‍റെ കുഞ്ഞിന് വേണ്ടിയാണ് ഇത്തവണ അയ്യപ്പ ദീക്ഷ അനുഷ്‌ഠിച്ചത്.
രാം ചരണ്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്‍റെ ചിത്രം ആദ്യത്തെ കണ്‍മണി : അടുത്തിടെയാണ് രാം ചരണിനും ഭാര്യ ഉപാസന കോനിഡേലയ്‌ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. സെലിബ്രിറ്റി കപ്പിള്‍സിന്‍റെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഹൈദരാബാദ് അപ്പോളോ ആശുപത്രി അധികൃതരായിരുന്നു അറിയിച്ചത്. പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് രാം ചരണിന്‍റെയും ഉപാസനയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്.
മൃഗങ്ങളോടുള്ള സ്‌നേഹത്തിന് പേരുകേട്ടയാളാണ് തെന്നിന്ത്യന്‍ ചലച്ചിത്ര നടനും ഓസ്‌കറില്‍ തിളങ്ങിയ ആര്‍ആര്‍ആറിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളുമായ രാം ചരണ്‍. നിലവില്‍ രാം ചരണ്‍ തന്‍റെ ഏറ്റവും 'പുതിയ സുഹൃത്തിനെ' പരിചയപ്പെടുത്തുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത് (Ram Charan With His New Pet).
തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രാം ചരണ്‍ തങ്ങള്‍ക്കിടയിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയത്. നെറ്റിയില്‍ വെളുത്ത മറുകോടുകൂടി കറുത്ത നിറത്തിലുള്ള ബ്ലേസ് എന്ന കുതിരയെയാണ് രാം ചരണ്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. ഇതിനായി താരം എത്തിയതാവട്ടെ കറുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടും അതേ നിറത്തിലുള്ള സണ്‍ഗ്ലാസുകള്‍ ധരിച്ചും.
ചിത്രങ്ങളില്‍ എന്തെല്ലാം :പങ്കുവച്ച രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ രാം ചരണ്‍ ബ്ലേസിനൊപ്പം നില്‍ക്കുന്നതും, മറ്റൊന്ന് ബ്ലേസിനെ സ്‌നേഹത്തോടെ തലോടുന്നതുമാണ്. "ബ്ലേസ്!! എന്‍റെ പുതിയ സുഹൃത്ത്!" എന്ന അടിക്കുറിപ്പോടെയാണ് രാം ചരണ്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രം സാമൂഹ്യമാധ്യമങ്ങളിലെത്തിയതോടെ പ്രശംസയുമായി ആരാധകര്‍ കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തി.
മഗധീര, ആർആർആർ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ കുതിരസവാരി മികവിനെ അഭിനന്ദിക്കാനും ആരാധകർ മറന്നില്ല. 'ഇന്ത്യൻ സിനിമയുടെ നമ്പർ വണ്‍ ഹോഴ്‌സ് റൈഡർ' എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. 'മഗധീര 2 നായുള്ള കുതിരക്കുളമ്പടി തയ്യാറാണ്' എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്.