കേരളം

kerala

ETV Bharat / entertainment

Rachel| 'റേച്ചലിന് ഒരു കാമുകനെ വേണം, പെൺസുഹൃത്തിനെയും'; കാസ്റ്റിങ് കോളുമായി അണിയറക്കാർ - എബ്രിഡ് ഷൈൻ

28നും 30നും ഇടയിൽ പ്രായം വരുന്ന കാമുകനെയും 40 - 45 വയസ് പ്രായം വരുന്ന സുഹൃത്തിനെയുമാണ് 'റേച്ചൽ' തേടുന്നത്. കാസ്റ്റിങ് കോളുമായി അണിയറക്കാർ

rachel movie casting call  rachel movie  casting call  rachel casting call  casting call for rachel movie  ഹണി റോസ് നായികയാകുന്ന റേച്ചൽ  ഹണി റോസ്  റേച്ചൽ  ഹണി റോസ് റേച്ചൽ  Honey Rose  Honey Rose rachel movie  എബ്രിഡ് ഷൈൻ  Abrid Shine
rachel movie

By

Published : Jul 26, 2023, 8:37 PM IST

ലയാളികളുടെ പ്രിയ നടി ഹണി റോസ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റേച്ചൽ'. സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് കൊണ്ടാണ് റേച്ചൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത വേറിട്ട ലുക്കിൽ ആയിരുന്നു ഹണി റോസ് മോഷൻ പോസ്റ്ററിൽ.

കാസ്റ്റിങ് കോളുമായി അണിയറക്കാർ

കൈയ്യിൽ വെട്ടുകത്തിയുമായി, ഇറച്ചിവെട്ടുകാരിയായി ഹണി റോസിനെ കണ്ടപ്പോൾ പ്രേക്ഷകർ അക്ഷരാർഥത്തിൽ അത്ഭുതപ്പെട്ടുപോയി എന്നുതന്നെ പറയാം. മലയാളിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ എബ്രിഡ് ഷൈൻ നിർമ്മാതാവിന്‍റെ വേഷമണിയുന്ന ചിത്രമാണ് റേച്ചൽ. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയും കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നു വരികയാണ് ഈ ചിത്രത്തിലൂടെ.

ഇപ്പോഴിതാ റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിംഗ് കോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സ്‌ക്രീൻ ഏജ് 28നും 30നും ഇടയിലാണ് കാമുകന് വേണ്ടത്. ഇതിന് പുറമെ 40 - 45 വയസ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്‌ത്രീയെ ആവശ്യമുണ്ട്.

താത്പര്യമുള്ളവർ 9074817162, 9048965955, 7907831279 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2, 3 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവിൽ വെച്ചാണ് ഓഡിഷൻ നടത്തുക.

അതേസമയം മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ നേടിയത്. ഒരു ശക്തമായ സ്‌ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നത് എന്ന സൂചനയും പോസ്‌റ്റര്‍ നല്‍കുന്നുണ്ട്. ഹണി റോസിന്‍റെ അഭിനയ ജീവിതത്തില്‍ റേച്ചല്‍ വഴിത്തിരിവായി മാറിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍രെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് അങ്കിത് മേനോനാണ്.

എം ആർ രാജാകൃഷ്‌ണൻ സൗണ്ട് മിക്‌സും ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെൽവരാജാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് മനോജും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ - എം ബാവ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജെ പി, ഡിസൈൻ & മോഷൻ പോസ്റ്റർ - ടെൻ പോയിന്‍റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ, പി ആർ ഓ- എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:Honey Rose| ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും ഇറച്ചിവെട്ടുകാരിയിലേക്ക്; റേച്ചല്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details