ഹൈദരാബാദ്:ബാബ സിദ്ദീഖും സീഷാന്‍ സിദ്ദീഖും ഒരുക്കിയ ഇഫ്‌താര്‍ വിരുന്നില്‍ പങ്കെടുത്ത് ബോളിവുഡ് താര നിര. ഞായറാഴ്‌ച മുംബൈ ബാന്ദ്രയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡിലാണ് ഇരുവരും താരങ്ങള്‍ക്ക് വിരുന്നൊരുക്കിയത്. എല്ലാ വര്‍ഷവും റമദാനില്‍ ബാബ സിദ്ദീഖ് താരങ്ങള്‍ക്ക് ഇഫ്‌താര്‍ വിരുന്ന് ഒരുക്കാറുണ്ട്.
സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ അടക്കമുള്ള നിരവധി താരങ്ങള്‍ ഇഫ്‌താര്‍ വിരുന്നിലെ സ്ഥിര സാന്നിധ്യങ്ങളാണ്. എന്നാല്‍ ഇത്തവണ ഷാരൂഖ് ഖാന്‍ വിരുന്നിനെത്തിയില്ല. സല്‍മാന്‍ ഖാന്‍, പൂജ ഹെഗ്ഡെ, റഷാമി ദേശായി, ഇമ്രാന്‍ ഹാഷ്‌മി തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് വിരുന്നില്‍ പങ്കെടുത്തത്.
ഇഫ്‌താര്‍ വിരുന്നില്‍ നിന്നുള്ള ദൃശ്യം വിരുന്നിലെ മുഖ്യ ആകര്‍ഷണമായ പൂജ ഹെഗ്‌ഡെക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ :ബാബ സിദ്ദീഖ്, സീഷാന്‍ സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ വിരുന്നിനെത്തിയ പൂജ ഹെഗ്‌ഡെ എല്ലാവരുടെയും ശ്രദ്ധയാര്‍ഷിച്ചു. സല്‍മാന്‍ ഖാനൊപ്പം കിസി കാ ഭായ് കിസി കി ജാനിലാണ് താരം അവസാനമായി അഭിനയിച്ചത്. വിരുന്നിനെത്തിയവരുടെ മുഖ്യ ആകര്‍ഷണമായെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ താരത്തിന്‍റെ വസ്‌ത്രധാരണത്തെ കുറിച്ചായിരുന്നു നെറ്റിസണ്‍സിന്‍റെ ചര്‍ച്ച.
വസ്‌ത്ര ധാരണത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കറുപ്പ് ഫിഷ്‌കട്ട് വസ്‌ത്രം ധരിച്ച താരം വിരുന്നിനെത്തുമ്പോള്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് കേന്ദ്രീകരിച്ചു. ആതിഥേയരായ ബാബ സിദ്ദീഖിനെയും സീഷാന്‍ സിദ്ദീഖിനെയും താരം അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാനാകും.
ഇഫ്‌താര്‍ വിരുന്നില്‍ നിന്നുള്ള ദൃശ്യം
കമന്‍റുകളും വിമര്‍ശനങ്ങളും:ഇഫ്‌താര്‍ പാര്‍ട്ടിക്കെത്തുമ്പോള്‍ മാന്യമായി വസ്‌ത്രം ധരിക്കണമെന്നും ആദ്യമായാണ് പൂജ ഇഫ്‌താറില്‍ പങ്കെടുക്കുന്നതെന്ന് തോന്നുന്നു. എന്നിങ്ങനെയുള്ള കമന്‍റുകളും വിമര്‍ശനങ്ങളുമാണ് ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞത്. സന്ദര്‍ഭത്തെ ബഹുമാനിക്കണമെന്ന് ഒരാള്‍ ചിത്രത്തിന് താഴെ കമന്‍റിട്ടപ്പോള്‍ 'ഇഫ്‌താറിന് വളരെയധികം യോജിച്ച വസ്‌ത്രം' എന്ന് മറ്റൊരാള്‍ പറഞ്ഞു.
ഇഫ്‌താര്‍ വിരുന്നില്‍ നിന്നുള്ള ദൃശ്യം
സല്‍മാനും പൂജയും കിസി കാ ഭായ് കിസി കി ജാനും: ബോളിവുഡ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം സല്‍മാന്‍ ഖാന്‍റെ നായികയായാണ് പൂജ ഹെഗ്‌ഡെയെത്തുന്നത്. ഇതാദ്യമായാണ് സല്‍മാന്‍ ഖാന്‍റെ നായികയായി പൂജ ഹെഗ്‌ഡെയെത്തുന്നത് എന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത.
ഇഫ്‌താര്‍ വിരുന്നില്‍ നിന്നുള്ള ദൃശ്യം
ചിത്രത്തിലെ ബില്ലി ബില്ലി ഗാനം പുറത്തിറങ്ങിയതോടെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഏറെ തരംഗം സൃഷ്‌ടിച്ചിരിക്കുന്ന ഗാനമാണ് ബില്ലി ബില്ലി. സുഖ്‌ബീര്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് ഭാംഗ്ര നൃത്തചുവടുകളുമായാണ് സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡെയുമെത്തുന്നത്.
ചിത്രത്തില്‍ ഇരുവര്‍ക്കും പുറമെ ഷെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ത്ഥ് നിഗം, രാഘവ് ജുയല്‍, വെങ്കിടേഷ് ദഗ്ഗുബതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. സല്‍മാന്‍ ഖാന്‍ ഫിലിംസ് പ്രൊഡക്‌ഷന്‍ നിര്‍മിച്ച ചിത്രം പെരുന്നാള്‍ സമ്മാനമായാണ് റിലീസിനൊരുങ്ങുന്നത്. ഏപ്രില്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
also read:എന്‍സിആര്‍ടി പാഠ്യപദ്ധതി പരിഷ്‌കരണം : കെഎസ്‌യുവിന്‍റെ ഏജീസ് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കിയും ഗ്രനേഡും, പ്രവർത്തകർക്ക് പരിക്ക്