'കോശിച്ചായന്‍റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് (Saajir Sadaf) സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമ വരുന്നു. 'പട്ടാപ്പകൽ' (Pattaapakal) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. കൃഷ്‌ണ ശങ്കർ (Krishna Sankar), സുധി കോപ്പ (Sudhi Koppa), കിച്ചു ടെല്ലസ് (Kichu Tellus), ജോണി ആന്‍റണി (Johny Antony) രമേഷ് പിഷാരടി (Ramesh Pisharody) എന്നിവരാണ് 'പട്ടാപ്പകലി'ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഒരു കോമഡി എന്‍റർടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആന്‍റണി വർഗീസ്, ലിസ്റ്റിൻ സ്റ്റീഫൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ശനിയാഴ്‌ച പോസ്റ്റർ റിലീസ് ചെയ്‌തത്. പ്രേക്ഷകരില്‍ ചിരി പടർത്തുന്ന ചിത്രം തന്നെയാകും 'പട്ടാപ്പകൽ' എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
ശ്രീ നന്ദനം ഫിലിംസിന്‍റെ ബാനറിൽ എൻ. നന്ദകുമാറാണ് (N Nandakumar) 'പട്ടാപ്പകൽ' നിർമിക്കുന്നത്. ഗോകുലൻ, രഞ്ജിത്ത് കങ്കോൽ, വിനീത് തട്ടിൽ, ഫ്രാങ്കോ ഫ്രാൻസിസ്, നന്ദൻ ഉണ്ണി, പ്രശാന്ത് മുരളി, രഘുനാഥ്, ഡോ. രഞ്ജിത് കുമാർ, തിരുമല രാമചന്ദ്രൻ, ഗീതി സംഗീത, ആമിന, അഷിക, സന്ധ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് അർജുൻ ആണ്. കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ജസൽ സഹീർ ആണ്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്‌മാൻ ആണ് സംഗീതം പകരുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ - നിസാർ മുഹമ്മദ്, മേക്കപ്പ് - ജിതേഷ് പൊയ്യ, ആർട്ട് ഡയറക്‌ടർ - സന്തോഷ് വെഞ്ഞാറമ്മൂട്, കോസ്റ്റ്യൂം - ഗഫൂർ മുഹമ്മദ്, ഡാൻസ് മാസ്റ്റർ - പ്രദീപ് ആന്‍റണി, ആക്ഷൻ ഡയറക്‌ടർ - മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനീഷ് ജോർജ്, കളറിസ്റ്റ് - ലിജു പ്രഭാകർ, സ്റ്റിൽസ് - ഹാരിസ് കാസിം, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റുഡിയോ - സൗത്ത് സ്റ്റുഡിയോസ്, ഡിസൈൻസ് - ആന്‍റണി സ്റ്റീഫൻ
READ MORE:The Jengaburu Curse | 'ദ ജെംഗബുരു കേഴ്‌സ്' സോണി ലിവില്‍ ; ഇന്ത്യയില്‍ നിന്നുള്ള ആദ്യ ക്ലൈ-ഫൈ ത്രില്ലര്‍
ഇന്ത്യയില്‍ നിന്നുള്ള ആദ്യ 'ക്ലൈ-ഫൈ' സീരീസ് വരുന്നു :രാജ്യത്തെ ആദ്യ 'ക്ലൈ-ഫൈ' (കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട സാഹിത്യം) ത്രില്ലര്‍ പരമ്പരയായി 'ദി ജെംഗബുരു കേഴ്‌സ്' (The Jengaburu Curse) എത്തുന്നു. രാജ്യാന്തര പ്രശസ്‌തി നേടിയ ദേശീയ അവാര്‍ഡ് ജേതാവും നിർമാതാവും സംവിധായകനുമായ നില മാധബ് പാണ്ഡയാണ് (Nila Madhab Panda) ഈ പരമ്പര ഒരുക്കുന്നത്. സോണി ലിവിലൂടെ (Sony LIV) ഈ വർഷം ഓഗസ്റ്റ് 09 മുതൽ പരമ്പരയുടെ സ്‌ട്രീമിങ് ആരംഭിക്കും. മലയാളി താരം സുദേവ് നായര്‍ (Sudev Nair) ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.