ഹൈദരാബാദ്: ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദയുമായുള്ള വിവാഹ വാർത്തകൾ ആരാധാകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ട് നാളേറെയായി. ഈ മാസം 13ാം തിയതി ഡല്‍ഹിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക എന്ന വാര്‍ത്തകള്‍ ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്. ഇതിനിടയില്‍ ഇരുവരും ഒരുമിച്ച് ഐപിഎല്‍ മത്സരം കാണാനെത്തിയതോടെ അഭ്യൂഹങ്ങൾ ശരിയാണെന്നാണ് ആരാധകർ പറയുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് വീഡിയോ: കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിങ്സ് മത്സരം കാണാനാണ് ഇരുവരും ഒന്നിച്ചെത്തിയത്. മത്സരത്തിനിടെ ജനക്കൂട്ടത്തെ നോക്കി കൈവീശിക്കാണിക്കുന്ന പരിനീതിയുടെയും രാഘവ് ചദ്ദയുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കറുപ്പ് നിറമുള്ള വസ്‌ത്രമായിരുന്നു ഇരുവരും ധരിച്ചിരുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇരുവരും ജനക്കൂട്ടത്തിന് നേരെ പുഞ്ചിരിച്ചുകൊണ്ട് കൈവീശി കാണിക്കുമ്പോള്‍ ബാബി (നാത്തൂന്‍) എന്ന് ആളുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്.