കേരളം

kerala

ETV Bharat / entertainment

Antha Asthi Praarambha | ആകാശ് പുരിയും വെട്രിയും നായകരായി പാൻ ഇന്ത്യൻ ചിത്രം ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് 'അന്തഃ അസ്‌തി പ്രാരംഭഃ' ഒരുങ്ങുന്നത്

pan indian movie antah asti prarambha title poster  pan indian movie antah asti prarambha  antah asti prarambha  ആകാശ് പുരി  വെട്രി  അന്തഃ അസ്‌തി പ്രാരംഭഃ  കെ ഷമീർ  k shemeer  നാസർ
antah asti prarambha

By

Published : Jul 16, 2023, 3:35 PM IST

തെലുഗു താരം ആകാശ് പുരിയും തമിഴ് താരം വെട്രിയും നായകരായി പാൻ ഇന്ത്യൻ ചിത്രം വരുന്നു. കെ ഷെമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. 'അന്തഃ അസ്‌തി പ്രാരംഭഃ' (Antha Asthi Praarambha) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

'ഒരു ജാതി മനുഷ്യൻ, പ്രൊഡക്ഷൻ നമ്പർ 2' എന്നീ ചിത്രങ്ങൾക്ക് ശേഷം കെ. ഷെമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് 'അന്ത: അസ്‌തി പ്രാരംഭഃ'. അവസാനം ആരംഭമാകുന്നു (End is the beginning) എന്ന ടാഗ്‌ലൈനുമായാണ് ചിത്രം വരുന്നത്.

വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളിൽ ആണ് 'അന്ത: അസ്‌തി പ്രാരംഭഃ'യുടെ നിർമാണം. ഷബീർ പത്താൻ ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആണ്. മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ഈ പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നത്.

പ്രശസ്‌ത താരം നാസർ അടക്കം തെലുഗു, തമിഴ്, കന്നട സിനിമാലോകത്തെ നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബേബി വിഷ്‌ണുമായ ധൻജിത്ത്, രഞ്ജിത്ത് ദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സിനിമയുടെ താരനിർണയം പുരോഗമിക്കുകയാണെന്നാണ് അണിയറ പ്രവർത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം മലയാളത്തിൽ നിന്നുള്ള നായികയാവും ചിത്രത്തിൽ വേഷമിടുന്നതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഒക്‌ടോബർ ആദ്യ വാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പാലക്കാട്, കൊച്ചി, ഉദുമൽ പേട്ട, ചെന്നൈ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.

രജീഷ് രാമൻ ആണ് സിനിമയുടെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് താഹിർ ഹംസയാണ്. ദിലീപ് കുറ്റിച്ചിറ, സുഹൈൽ സുൽത്താൻ, കെ ഷെമീർ എന്നിവരുടെ വരികൾക്ക് യൂനസിയോ ഈണം പകരുന്നു.

പ്രൊജക്‌ട് ഡിസൈനർ - പി ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് ചെറുപൊയ്‌ക, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടര്‍ - അമീർ കൊച്ചിൻ, പ്രൊജക്‌ട് കോർഡിനേറ്റർ - ബോണി അസനാർ, മാർട്ടിൻ ജോർജ് അറ്റവേലിൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്‌ടർ - ഷെഫിൻ സുൽഫിക്കർ, ആക്ഷൻ - റോബിൻ ടോം, വി. എഫ്. എക്‌സ് - മഡ്‌ഹൗസ്, പി. ആർ. ഒ: പി ശിവപ്രസാദ്, ഹരീഷ് എ. വി, ഡിജിറ്റൽ മാർക്കറ്റിങ് - ബി. സി. ക്രിയേറ്റീവ്‌സ്, ട്രെൻഡി ടോളി, ഡിസൈൻസ് - രാഹുൽ രാജ്, ക്രിയേറ്റീവ് കോൺസെപ്‌റ്റ്‌സ് - മാജിക് മൊമന്‍റ്‌സ്.

അതേസമയം ബി. ജീവൻ റെഡ്ഡി സംവിധാനം ചെയ്‌ത 'ചോർ ബസാർ' ആണ് സംവിധായകൻ പുരി ജഗന്നാഥിന്‍റെ മകൻ കൂടിയായ ആകാശ് പുരിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. റൊമാന്‍റിക് - ആക്ഷൻ ചിത്രമാണ് 'ചോർ ബസാർ'. തമിഴിൽ വലിയ വിജയവുമായി പ്രദർശനം നടത്തുന്ന 'ബമ്പര്‍' ആണ് വെട്രിയുടെതായി ഒടുവില്‍ പ്രദർശനത്തിനെത്തിയ ചിത്രം.

ABOUT THE AUTHOR

...view details