കേരളം

kerala

ETV Bharat / entertainment

Nithya Menen's Kumari Srimathi Motion Poster | 'കുമാരി ശ്രീമതി'; പാൻ ഇന്ത്യൻ വെബ്‍ സീരീസുമായി നിത്യ മേനൻ, വ്യത്യസ്‌തമായി മോഷൻ പോസ്റ്റര്‍ - നിത്യ മേനൻ വെബ് സീരീസ്

Nithya Menen In And As Kumari Srimathi : 'കുമാരി ശ്രീമതി' ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകർക്കരികിലെത്തും

കുമാരി ശ്രീമതി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ  കുമാരി ശ്രീമതി ആമസോണ്‍ പ്രൈമിൽ  കുമാരി ശ്രീമതി  പാൻ ഇന്ത്യൻ വെബ്‍ സീരിസുമായി നിത്യ മേനോൻ  നിത്യ മേനോൻ  വ്യത്യസ്‌തമായി മോഷൻ പോസ്റ്റര്‍  വ്യത്യസ്‌തമായി കുമാരി ശ്രീമതി മോഷൻ പോസ്റ്റര്‍  കുമാരി ശ്രീമതി മോഷൻ പോസ്റ്റര്‍  Nithya Menen In And As Kumari Srimathi  Nithya Menen Kumari Srimathi  Nithya Menen in Kumari Srimathi  Kumari Srimathi Motion Poster out  Kumari Srimathi Motion Poster  Nithya Menen starring Kumari Srimathi
Nithya Menen Kumari Srimathi Motion Poster

By ETV Bharat Kerala Team

Published : Sep 17, 2023, 3:48 PM IST

പാൻ ഇന്ത്യൻ വെബ്‍ സീരീസുമായി തെന്നിന്ത്യയുടെ പ്രിയ താരം നിത്യ മേനൻ എത്തുന്നു. 'കുമാരി ശ്രീമതി' എന്ന വെബ് സീരീസിലാണ് നിത്യ മേനൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Nithya Menen In And As Kumari Srimathi). താരം ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു (Nithya Menen Kumari Srimathi Motion Poster).

വേറിട്ട ദൃശ്യാനുഭവം തന്നെയാകും 'കുമാരി ശ്രീമതി' വെബ്‍ സീരീസ് സമ്മാനിക്കുക എന്നുറപ്പ് നൽകുന്നതാണ് പോസ്റ്റർ (Kumari Srimathi Motion Poster). ഗോമതേഷ് ഉപാധ്യായ ആണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്. ഉദയ്, കാര്‍ത്തിക്, ജയന്ത്, അവസരല ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ (Amazon Prime) 'കുമാരി ശ്രീമതി' പ്രേക്ഷകർക്കരികിലെത്തും. തെലുഗു, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. അതേസമയം ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ (Disney+ Hotstar) മലയാളത്തിൽ ഒരുക്കുന്ന രണ്ടാമത്തെ വെബ് സീരീസിലും നിത്യ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'മാസ്റ്റർപീസ് എന്ന സീരീസിലാണ് നിത്യ വേഷമിടുന്നത്. സീരീസ് ഉടൻ ഹോട്ട്സ്റ്റാറില്‍ സ്‌ട്രീമിംഗ് ആരംഭിക്കും (Masterpeace Coming Soon on Hotstar).

'മാസ്റ്റർപീസ്' ടീസർ പുറത്ത് :തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീജിത്ത്‌ ഒരുക്കുന്ന 'മാസ്റ്റർപീസി'ന്‍റെ ടീസർ അടുത്തിടെയാണ് പുറത്തുവന്നത് (Masterpeace Teaser). നിത്യ മേനന് പുറമെ ഷറഫുദ്ദീനും സീരീസില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു (Sharaf U Dheen). രഞ്ജി പണിക്കർ (Renji Panicker), മാലാ പാർവതി (Malaa Parvathi), അശോകൻ (Ashokan), ശാന്തി കൃഷ്‌ണ (Shanthi Krishna) എന്നിവരാണ് മറ്റ് താരങ്ങൾ.

ഈ വര്‍ഷം ജൂണില്‍ സ്‌ട്രീം ചെയ്‌ത 'കേരള ക്രൈം ഫയല്‍സി'ന് (Kerala Crime Files) ശേഷം ഹോട്ട്സ്റ്റാര്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വെബ് സീരീസാണ് 'മാസ്റ്റർപീസ്'. ഒരു ഫാമിലി ഫണ്‍ റൈഡ് ആയിരിക്കും 'മാസ്റ്റര്‍പീസ്' എന്ന് ടീസറിൽ നിന്നും വ്യക്തമാണ്. സെൻട്രൽ അഡ്വർടൈസിങ്ങിന്‍റെ ബാനറിൽ മാത്യു ജോർജ് നിർമിച്ചിരിക്കുന്ന 'മാസ്റ്റർപീസ്' മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും ലഭ്യമാവും.

READ MORE:Masterpeace Coming Soon : 'മാസ്റ്റർപീസ്' ടീസറെത്തി ; കുടുംബത്തോടൊപ്പം ആസ്വദിച്ച് കാണാൻ ഒരു വെബ് സീരീസ്

അതേസമയം 'കോളാമ്പി'യാണ് (Kolaambi Movie) മലയാളത്തിൽ നിത്യ മേനന്‍റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ അരുന്ധതി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, സിജോയ് വര്‍ഗീസ്, രോഹിണി, സിദ്ധാര്‍ഥ് മേനോൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്.

ABOUT THE AUTHOR

...view details