കേരളം

kerala

ETV Bharat / entertainment

Nani 31 Announcement video : 'നാനി 31'; വിവേക് ​​ആത്രേയയ്‌ക്കൊപ്പം വീണ്ടും നാനി, അനൗൺസ്‌മെന്‍റ് വീഡിയോ പുറത്ത് - നാനി 31 അനൗൺസ്‌മെന്‍റ് വീഡിയോ പുറത്ത്

Priyanka Mohan as Heroine in Nani 31: പ്രിയങ്ക മോഹനാണ് 'നാനി 31'ൽ നായികയായി എത്തുന്നത്. താരത്തിന്‍റെ പോസ്റ്റർ പുറത്തുവന്നു.

Dutch skipper Scott Edwards  പ്രിയങ്ക മോഹനാണ് നാനി 31ൽ നായിക  പ്രിയങ്ക മോഹൻ  നാനി 31  നാച്ചുറൽ സ്റ്റാർ നാനി  Natural Star Nani  Natural Star Nani with Vivek Athreya  Priyanka Mohan as Heroine in Nani 31  Priyanka Mohan in Nani 31  Priyanka Mohan  Nani 31 Announcement video  വിവേക് ​​ആത്രേയയ്‌ക്കൊപ്പം വീണ്ടും നാനി  നാനി 31 അനൗൺസ്‌മെന്‍റ് വീഡിയോ പുറത്ത്  Nani 31
Nani 31 Announcement video

By ETV Bharat Kerala Team

Published : Oct 22, 2023, 9:34 AM IST

നാച്ചുറൽ സ്റ്റാർ നാനി നായകനായി പുതിയ ചിത്രം വരുന്നു. 'നാനി 31' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ​​ആത്രേയയാണ്. 'നാനി 31' സിനിമയുടെ അനൗൺസ്‌മെന്‍റ് വീഡിയോ പുറത്ത് വന്നു (Nani 31 Announcement video).

'അണ്ടെ സുന്ദരാനികി' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വിവേക് ​​ആത്രേയയുമായി നാനി വീണ്ടും കൈകോർക്കുന്ന ചിത്രമാണിത് (Natural Star Nani with Vivek Athreya). ഡിവിവി എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഓസ്‌കർ ചിത്രം 'ആർആർആറി'ന്‍റെ വൻ വിജയത്തിന് ശേഷം ഡിവിവി എന്‍റർടെയിൻമെന്‍റ് ഒരുക്കുന്ന ചിത്രം കൂടിയാണ് 'നാനി 31'.

റൊമാൻസും കോമഡിയുമെല്ലാം മുന്നിട്ടുനിന്ന ചിത്രമായിരുന്നു അണ്ടെ സുന്ദരാനികി എങ്കിൽ ഇത്തവണ നാനിയും വിവേകും ഏറെ വ്യത്യസ്‌തമായ ഒരു പ്രമേയമവുമായാണ് എത്തുന്നത് എന്ന സൂചന തരുന്നതാണ് ഇപ്പോൾ പുറത്തുവന്ന അനൗൺസ്‌മെന്‍റ് വീഡിയോ. ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടിന്‍റും പശ്ചാത്തല സ്‌കോറും എല്ലാം വേറിട്ട ദൃശ്യാനുഭവം ചിത്രം സമ്മാനിക്കുമെന്ന് അടിവരയിടുന്നുണ്ട്.

ഏതായാലും പുതിയ ചിത്രത്തിന്‍റെ വരവറിഞ്ഞതോടെ നാനി ആരാധകരെല്ലാം ആ വേശത്തിലാണ്. ഈ മാസം 23ന് 'നാനി 31'ലെ ആദ്യ ഗ്ലിൻസ് പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 24നാണ് ചിത്രത്തിന്‍റെ പൂജ.

നായികയായി പ്രിയങ്ക മോഹൻ: തമിഴ് - തെലുഗു സിനിമകളിൽ തിളങ്ങുന്ന പ്രിയങ്ക മോഹനാണ് 'നാനി 31'ൽ നായികയായി എത്തുന്നത് (Priyanka Mohan as Heroine in Nani 31). ചിത്രത്തിലെ താരത്തിന്‍റെ പോസ്റ്റർ പുറത്തുവന്നു. എന്നാൽ 'നാനി 31'ലെ മറ്റ് അഭിനേതാക്കളുടെയോ അണിയറ പ്രവർത്തകരുടെയോ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. പൂജ ദിവസം ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് വിവരം. പിആർഒ - ശബരി.

അതേസമയം കഴിഞ്ഞ ജൂൺ 10ന് തിയേറ്ററിൽ റിലീസായ വിവേക് ​​ആത്രേയയുടെ 'അണ്ടെ സുന്ദരാനികി'യിൽ മലയാളികളുടെ പ്രിയതാരം നസ്രിയയാണ് നായികയായി എത്തിയത്. നസ്രിയയുടെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 'അണ്ടെ സുന്ദരാനികി'. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്.

റൊമാന്‍റിക്ക് കോമഡി എന്‍റർടെയിനറായ സിനിമയുടെ തിരക്കഥ ഒരുക്കിയതും സംവിധായകൻ വിവേക് ആത്രേയയാണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ഈ ഹിറ്റ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത് നെറ്റ്‌ഫ്‌ളിക്‌സാണ്. തെലുഗുവിന് പുറമെ മലയാളം, തമിഴ് എന്നീ ഭാഷകളിലും ചിത്രം നെറ്റ്‌ഫ്‌ളിക്‌സിൽ ലഭ്യമാകും.

മൃണാള്‍ താക്കൂർ (Mrunal Thakur) നായികയാകുന്ന 'ഹായ് നാണ്ണാ' (Hi Nanna) ആണ് നാനിയുടെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. പാന്‍ ഇന്ത്യന്‍ ചിത്രമായ 'ഹായ് നാണ്ണാ' നവാഗതനായ ശൗര്യവാണ് സംവിധാനം ചെയ്യുന്നത്. വൈര എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം.

READ MORE:Hi Nanna Hridayame Lyrical Video നാനി - മൃണാൾ താക്കൂർ ചിത്രത്തിലെ ആദ്യ ഗാനമെത്തി; ഹൃദയംകവർന്ന് 'ഹൃദയമേ...'

ABOUT THE AUTHOR

...view details