കേരളം

kerala

ETV Bharat / entertainment

'നാളെ ഞങ്ങളുടെ വിവാഹം, മുഹൂർത്തം 9.27ന്': ചിത്രം യു ട്യൂബിൽ റിലീസ് ചെയ്‌തു - സിത്താര

'നാളെ ഞങ്ങളുടെ വിവാഹം മുഹൂർത്തം 9.27ന്' എന്ന ചിത്രം യു ട്യൂബിൽ റിലീസ് ചെയ്‌തു. സാസ് സിനി പ്രൊഡക്ഷൻസ്, സിന്ദൂര ദീപം ഫിലിം ഹൗസ് എന്നീ ബാനറുകളിൽ നിർമാണം.

youtube release  nale njngalude vivaham muhurtham 9 27nu film  youtube release film  യൂട്യൂബിൽ റിലീസ് ചെയ്‌ത ചിത്രം  നാളെ ഞങ്ങളുടെ വിവാഹം മുഹൂർത്തം 9 27ന്  നാളെ ഞങ്ങളുടെ വിവാഹം  ദീപക് ദിവാകർ  ദീപക് ദിവാകർ സംവിധാനം  സാസ് സിനി പ്രൊഡക്ഷൻസ്  സിന്ദൂര ദീപം ഫിലിം ഹൗസ്  സിന്ധു ബി ബാലൻ  ജയൻ ബി ബാലൻ  ശിവജി ഗുരുവായൂർ  youtube released movie  youtube released film  youtube released film nale njngalude vivaham
യൂട്യൂബ്

By

Published : Jun 23, 2023, 12:49 PM IST

നവാഗതനായ ദീപക് ദിവാകർ (Deepak Diwakar) സംവിധാനം ചെയ്യുന്ന 'നാളെ ഞങ്ങളുടെ വിവാഹം മുഹൂർത്തം 9.27ന്' എന്ന ചിത്രം സാസ് സിനി പ്രൊഡക്ഷൻസിന്‍റെ യു ട്യൂബ് ചാനലിൽ റിലീസായി. സാസ് സിനി പ്രൊഡക്ഷൻസ്, സിന്ദൂര ദീപം ഫിലിം ഹൗസ് എന്നീ ബാനറുകളിൽ സിന്ധു ബി ബാലൻ, ജയൻ ബി ബാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ശിവജി ഗുരുവായൂർ, സാലു കൂറ്റനാട്, ഹരീന്ദ്രൻ കാടാമ്പുഴ, ഇഷാനി, ദേവിക ദാസ്, സതീഷ് പട്ടാമ്പി, അഹല്യ വയനാട്, പ്രീതി കണ്ണൂർ, ഷൈമ വടകര, സതീശൻ തിരുന്നാവായ, കൃഷ്‌ണ ഉണ്ണി, വൈരംകോട്, മുരളീധരൻ വള്ളത്തോൾ, നൂറനാട് രാജീവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിജു വിഷ്വൽ ഛായാഗ്രഹണം നിർവഹിക്കുന്നു.

കഥ തിരക്കഥ - സുരേഷ് കായകുളം. എഡിറ്റിങ് - റഷീദ് തിരൂർ, പ്രൊഡക്ഷൻ കൺട്രോൾ - സതീഷ് പട്ടാമ്പി, കല - മുരളി കാടാമ്പുഴ, മേക്കപ്പ് - അനീഷ് പാലോട്, വസ്ത്രാലങ്കാരം - വിശ്വൻ ഇ തിരുനാവായ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ - ഷാജി പി ജോൺ, അസ്സോസിയേറ്റ് ഡയറക്‌ടർ - സുരേഷ് കായംകുളം,മിക്‌സിങ് - ബാലു മെട്രോ സ്റ്റുഡിയോ കൊച്ചിൻ, ഡബ്ബിങ് - അൻഷാദ് ജോയ് സ്റ്റുഡിയോ എടപ്പാൾ, ഡിസൈൻ - സുധി തിരൂർ. പി ആർ ഒ - എ എസ് ദിനേശ്.

പർപ്പിൾ പോപ്പിൻസ് ട്രെയിലർ റിലീസ് :സിയറാം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം ജി അജിത്ത് നിർമിച്ച് എം ബി എസ് ഷൈൻ സംവിധാനം നിർവഹിച്ച പർപ്പിൾ പോപ്പിൻസ് (Purple Popins) എന്ന സിനിമയുടെ ഓഫിഷ്യൽ ട്രെയിലർ ഇന്നലെ റിലീസായി. 2001 ജൂലൈ 17ന് ക്രിസ്റ്റിയാന എന്ന കൗമാരക്കാരിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്ത കത്തുകളാണ് പർപ്പിൾ പോപ്പിൻസ് എന്ന സിനിമക്ക് പ്രചോദനമായത്. ജൂലയ് 7ന് പർപ്പിൾ പോപ്പിൻസ് പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്.

പർപ്പിൾ പോപ്പിൻസ്,'കുളിരോർമയായി പെയ്‌ത് നീയെന്നിൽ..': സിനിമയിലെ ലിറിക്കൽ ഗാനം ഒരാഴ്‌ച മുൻപ് റിലീസായിരുന്നു. മനോരമ മ്യൂസിക്കിലൂടെയായിരുന്നു (Manorama Music) ഗാനം റിലീസായത്. വരുൺ ബാബു എഴുതിയ വരികൾക്ക് നിർഷാദ് നിനിയാണ് സംഗീതം പകർന്നത്.

ഗായിക സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'കുളിരോർമയായി പെയ്‌ത് നീയെന്നിൽ..' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജൂൺ 16നാണ് ഗാനം ആസ്വാദകരിലേക്ക് എത്തിയത്. ഇതുവരെ 4000ത്തിലധികം ആളുകളാണ് യൂട്യൂബിൽ ഗാനം കണ്ടത്. ജൂൺ 17ന് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്‌തിരുന്നു.

Also read :രമ്യയായി നന്ദന രാജന്‍ ; ഭഗവാന്‍ ദാസന്‍റെ രാമരാജ്യത്തിലെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details