കേരളം

kerala

ETV Bharat / entertainment

Mandira Bedi In Identity Movie | ടൊവിനോയുടെ 'ഐഡന്‍റിറ്റി'യിൽ മന്ദിര ബേദിയും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Identity First Look Poster

Mandira Bedi in Tovino's 'Identity' : 'ഫോറന്‍സിക്' എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളും അനസ് ഖാനും ഒരുക്കുന്ന ചിത്രമാണ് 'ഐഡന്‍റിറ്റി'.

Mandira Bedi Identity First Look Poster  Mandira Bedi in Tovinos Identity  അഖില്‍ പോളും അനസ് ഖാനും  ഫോറന്‍സിക്  ടൊവിനോയുടെ ഐഡന്‍റിറ്റി  ടൊവിനോയുടെ ഐഡന്‍റിറ്റിയിൽ മന്ദിര ബേദിയും  ഐഡന്‍റിറ്റിയിൽ മന്ദിര ബേദിയും  മന്ദിര ബേദി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  മന്ദിര ബേദി ഫസ്റ്റ് ലുക്ക് പോസ്റ്റർ  Mandira Bedi in Identity  Identity First Look Poster
Mandira Bedi Identity First Look Poster

By ETV Bharat Kerala Team

Published : Sep 7, 2023, 9:25 PM IST

ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഐഡന്‍റിറ്റി' (Identity). പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുഗു, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിലാണ് അണിയിച്ചൊരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയൊരു താരത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബോളിവുഡ് താരം മന്ദിര ബേദിയാണ് ഐഡന്‍റിറ്റിയുടെ താരപട്ടികയിലേക്ക് ചേർന്നിരിക്കുന്നത് (Mandira Bedi in Identity Movie).

ടൊവിനോ അടക്കമുള്ളവർ മന്ദിരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട് (Mandira Bedi Identity First Look Poster). 'പവർ വുമണിനെ അവതരിപ്പിക്കുന്നു' എന്ന് കുറിച്ചുകൊണ്ടാണ് ടൊവിനോ തോമസ് പോസ്റ്റർ പങ്കുവച്ചത്. ഒരു പുത്തൻ അനുഭവത്തിനായുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും താരം കുറിച്ചു.

'ഫോറന്‍സിക്' (Forensic) എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി' രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത്, സെഞ്ച്വറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ആക്ഷൻ രംഗങ്ങൾക്കും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്.

നായികയായി തൃഷ : തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ ടൊവിനോയുടെ നായിക. ടൊവിനോയുടെയും തൃഷയുടെയും കിടിലൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടൊവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുമെന്ന് വിലയിരുത്തുന്ന ഈ ചിത്രം 50 കോടിയിലേറെ മുതൽ മുടക്കിലാണ് നിർമിക്കുന്നത്.

READ MORE:Trisha Krishnan| തൃഷ വീണ്ടും മലയാളത്തിലേക്ക്; ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ നായികയാകാന്‍ ഒരുങ്ങി താരം

തൃഷ അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാകും ഐഡന്‍റിറ്റി. നിവിന്‍ പോളി നായകനായ 'ഹേയ് ജൂഡ്' Hey Jude എന്ന സിനിമയാണ് തൃഷ ആദ്യം അഭിനയിച്ച മലയാള ചിത്രം. മോഹന്‍ലാല്‍ - ജീത്തു ജോസഫ് (Mohanlal - Jeethu Joseph) കൂട്ടുകെട്ടിലൊരുങ്ങുന്ന 'റാം' (Ram) എന്ന സിനിമയിലും താരം വേഷമിടുന്നുണ്ട്.

തെന്നിന്ത്യന്‍ താരം വിനയ്‌ റായും മഡോണ സെബാസ്റ്റ്യനുമാണ് 'ഐഡന്‍റിറ്റി'യില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഇത് രണ്ടാം തവണയാണ് വിനയ്‌ റായ്‌ മലയാള സിനിമയിലേക്ക് എത്തുന്നത്. ബി ഉണ്ണികൃഷ്‌ണന്‍റെ സംവിധാനത്തിൽ നേരത്തെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'ക്രിസ്‌റ്റഫറി'ലൂടെ ആയിരുന്നു വിനയ് റായ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

അടുത്തിടെയാണ് ചിത്രത്തിലെ താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് വിനയ് എത്തുന്നത്. അതേസമയം മന്ദിര ബേദിയുടെ ആദ്യ മലയാള ചിത്രമാണ് ഐഡന്‍റിറ്റി. ബോളിവുഡിൽ സൂപ്പർ നായികയായും ടെലിവിഷൻ അവതാരകയായും സീരിയൽ താരമായും പ്രേക്ഷക ശ്രദ്ധ ആകർഷിച്ച മന്ദിര ബേദി പ്രഭാസ് ചിത്രമായ സഹോയിലും വേഷമിട്ടിരുന്നു. സഹോയിലെ മന്ദിര അവതരിപ്പിച്ച വില്ലൻ വേഷം കയ്യടി നേടിയിരുന്നു.

മന്ദിര ബേദിക്ക് പുറമെ വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ഐഡന്‍റിറ്റിയുടെ ഭാഗമായേക്കുമെന്നും സൂചനയുണ്ട്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. കൊച്ചി, ബെംഗളൂരു, മൗറീഷ്യസ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാകും ചിത്രീകരണം നടക്കുക.

READ MORE:ഐഡന്‍റിറ്റിയില്‍ പൊലീസ് ഉദ്യോഗസ്ഥനായി വിനയ്‌ റായ്? പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details