'പിറന്നാളിന്‍റെ സാമ്പിൾ വെടിക്കെട്ട് ഇങ്ങെത്തി' എന്നായിരുന്നു മമ്മൂട്ടി ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തെ ആരാധകർ വിശേഷിപ്പിച്ചത് (Mammootty Instagram Post). ഇന്ന് സെപ്റ്റംബർ 7.. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ (Mammootty Birthday) ആഘോഷിക്കാൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ദിവസം. ഇത്തവണ പിറന്നാൾ ദിനത്തിന്‍റെ തലേന്ന് തന്നെ മമ്മൂട്ടി പിറന്നാൾ ആഘോഷങ്ങൾക്കി താരം തിരി കൊളുത്തിയിരുന്നു.
കാണുന്നവർക്കെല്ലാം കൗതുകമുണർത്തുന്ന ചിത്രവുമായാണ് ഇക്കുറി മമ്മൂട്ടി (Mammootty) സമൂഹ മാധ്യമത്തിലെത്തിയത്. പിറന്നാൾ ദിവസം അല്ലെങ്കിലും മമ്മൂട്ടി എന്തെങ്കിലും സ്‌പെഷ്യലുമായി എത്താറുള്ളത് പതിവാണെങ്കിലും ഇത്തവണ ആരാധകർ ഒന്ന് അമ്പരന്നു (Mammootty special photo post). പങ്കുവച്ച ചിത്രം കണ്ട് കൗതുകമടക്കാനാകാതെ ആരാധകർ കമന്‍റ് ബോക്‌സ് കീഴടക്കി.
ഫെൻസിങ് മത്സരത്തിന്‍റെ ജേഴ്‌സിയും സേബർ വെപ്പണും (Saber weapon) അടുത്ത് തന്നെ വച്ചിരിക്കന്ന ഫെൻസിങ് മാസ്‌കും അടങ്ങിയ ചിത്രമാണ് ഇത്തവണ താരം ആരാധകർക്കായി നൽകിയത്. 'തൂഷെ' എന്ന വാക്ക് അടിക്കുറിപ്പ് നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്ന തരത്തിലുള്ള വാക്കാണ് 'തൂഷെ' എന്നത്. സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനെയും (Martin prakkat) സെലിബ്രിറ്റി ഫോട്ട്ഗ്രാഫർ ഷാനി ഷാകിയെയും (Shani Shaki) കെൻസ ടിഎംടി ടീൽബാർസ് എന്ന ബ്രാൻഡിനെയും മമ്മൂട്ടി ചിത്രത്തിൽ ടാഗ് ചെയ്‌തിട്ടുണ്ട്. സിനിമ സ്റ്റില്ലാണോ അതോ പരസ്യമാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. എന്തായാലും സംഭവം വമ്പൻ സർപ്രൈസാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
സംഭവം എന്താണെന്നതിൽ വ്യക്തതയില്ലാത്തതിനാൽ തങ്ങളുടെ ഭാവനങ്ങൾ കമന്‍റ് ബോക്‌സിൽ പങ്കുവക്കുകയാണ് ആരാധകർ. ഇതിപ്പൊ സിനിമയാണോ ഫോട്ടോഷൂട്ട് ആണോ, ഒന്നും മനസിലാവുന്നില്ലല്ലോ, ഇതിലും വലുതെന്തോ വരാനുണ്ട്, ആ വരവിന് വേണ്ടി കാത്തിരിക്കാണ്, പൂരം കൊടിയേറി മക്കളെ.. ഇത് വെറും തുടക്കം, ഇനി എന്തൊക്കെ കാണാൻ, വരവേൽപ്പോടെ കാത്തിരിപ്പോടെ ലക്ഷക്കണക്കിനാരാധകർ, അടുത്ത 200 കോടി ലോഡിങ് എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.