ചെന്നൈ: തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച ചിത്രം 'മാമന്നൻ' (Maamannan) ഇനി ഒടിടിയിലേക്ക്. മാരി സെൽവരാജ് (Mari Selvara) അണിയിച്ചൊരുക്കിയ 'മാമന്നൻ' നെറ്റ്ഫ്ലിക്‌സിലൂടെയാണ് (Netflix) സിനിമാസ്വാദകരുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നത്. ചിത്രം ജൂലൈ 27 മുതൽ നെറ്റ്ഫ്ലിക്‌സിൽ സ്‌ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്‌സ് അധികൃതർ തന്നെയാണ് ചൊവ്വാഴ്‌ച ഇക്കാര്യം അറിയിച്ചത്.
നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ (Netflix India) അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ "മാമന്നൻ" പ്രീമിയർ തിയതി പുറത്തുവിട്ടിട്ടുണ്ട്. "വടിവേലു, ഉദയനിധി, ഫഹദ്, കീർത്തി, മാരി സെൽവരാജ്, എആർ റഹ്മാൻ ഒരുമിച്ച് വരുന്നു!! #മാമന്നൻ, ജൂലൈ 27-ന് നെറ്റ്ഫ്ലിക്‌സിലേക്ക്!" നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ ട്വീറ്റ് ചെയ്‌തു.
വടിവേലു (Vadivelu), ഫഹദ് ഫാസിൽ (Fahadh Faasil), ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin), കീർത്തി സുരേഷ് (Keerthy Suresh) എന്നിവർ അണിനിരന്ന തമിഴ് പൊളിറ്റിക്കൽ ത്രില്ലർ 'മാമന്നൻ' കഴിഞ്ഞ മാസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്. 'പരിയേറും പെരുമാൾ', 'കർണ്ണൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്‌ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്തുന്നതിന്‍റെ ആഹ്ലാദത്തിലാണ് സിനിമാപ്രേമികൾ.
തന്‍റെ മുൻ ചിത്രങ്ങളെ പോലെ മാരി സെൽവരാജ് കൃത്യമായ രാഷ്‌ട്രീയം പറഞ്ഞുവയ്‌ക്കുന്ന ചിതമാണ് 'മാമാന്നൻ'. 'പരിയേറും പെരുമാൾ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമ ലോകത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച സംവിധായകനാണ് മാരി സെൽവരാജ്. പിന്നീട് വന്ന 'കർണനും' മികച്ച പ്രതികരണമാണ് നേടിയത്. 'പരിയേറും പെരുമാൾ', 'കർണൻ' എന്നിവ പോലെ തന്നെ 'മാമന്ന'നും ശക്തമായ രാഷ്‌ട്രീയം സംസാരിക്കുന്ന ചിത്രമാണ്.