ഹൈദരാബാദ്:കരണ്‍ ജോഹറിന്‍റെ ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍' ഏഴാം സീസണില്‍ ഇത്തവണ പുഷ്പ താരങ്ങളായ രശ്മിക മന്ദാനയും എത്തിയേക്കും. ബോളിവുഡില്‍ സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ ചുവടുറപ്പിക്കുന്നു എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തു വരുന്നത്.
രശ്മികയും അല്ലു അർജുനും രാജ്യത്തൊട്ടാകെ ഫാന്‍സുണ്ട്. കോഫി വിത്ത് കരണിന്‍റെ നിർമാതാക്കൾ പുഷ്പ താരങ്ങളെ സമീപിച്ചെങ്കിലും ഇരുവരിൽ നിന്നും ഇതുവരെ അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ട് ഹിന്ദി സിനിമകളുടെ അണിയറയിലാണ് താരങ്ങള്‍.
അല്ലു അർജുൻ സഞ്ജയ് ലീല ബൻസാലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പുതിയ സിനിമയുടെ ചര്‍ച്ചകള്‍ക്കാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനിടെ രാജ്യത്തെ പ്രമുഖ താരങ്ങള്‍ തനിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്ന് കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഡിസ്നി + ഹോട്ട്‌സ്റ്റാറിലാണ് പരിപാടി പ്രദര്‍ശിപ്പിക്കുക.
അതേസമയം, കോഫി വിത്ത് കരണിന്റെ ഏഴാം പതിപ്പ് 2022 മെയ് 7-ന് ഷൂട്ടിംഗ് ആരംഭിക്കും. റാപ്പിഡ് ഫയര്‍ അടക്കമുള്ള ഗെയിമുകള്‍ പരിപാടിയില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കോഫി ബിംഗോ, മാഷ്ഡ് അപ്പ് എന്നിങ്ങനെയുള്ള ഗെയിമുകളും ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
Also Read:കോഫി വിത്ത് കരണ്‍ ഇനിയില്ല, വൈകാരികമായി സംവിധായകന്‍റെ വാക്കുകള്‍