ബെംഗളൂരു: കെജിഎഫിനു ശേഷം കന്നഡ സിനിമാ ഇൻഡസ്‌ട്രിയിൽ നിന്ന് വരുന്ന മറ്റൊരു ബിഗ് ബഡ്‌ജറ്റ് ഗ്യാങ്‌സ്റ്റർ ചിത്രമാണ് കബ്‌സ. കിച്ച സുദീപ്, ഉപേന്ദ്ര, ശിവരാജ് കുമാർ, ശ്രീയ ശരൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ സംവിധാനം ചെയുന്നത് ആർ ചന്ദ്രുവാണ്. 1940 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗ്യാങ്‌സ്റ്ററുടെ കഥയാണ് കബ്‌സ പറയുന്നത്. 120 കോടി ബഡ്‌ജറ്റിൽ ഇറങ്ങുന്ന സിനിമ നിമിച്ചിരിക്കുന്നത് ഇൻവെനിയോ ഒറിജിനും, ശ്രീ സിദ്ധേശ്വര എൻ്റർപ്രൈസസും ചേർന്നാണ്.
സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ അദ്ദേത്തിൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലൂടെയാണ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൻ്റെ ട്രെയിലർ പുറത്തുവിട്ടത്. 'നിങ്ങൾക്ക് മുന്നിൽ കബ്‌സയുടെ ട്രെയിലർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്'. 'എൻ്റെ അടുത്ത സുഹൃത്ത് ആനന്ദ് പണ്ഡിറ്റ് നിർമിക്കുന്ന ആർ ചന്ദ്രു സംവിധാനം ചെയ്യുന്നചിത്രം' അദ്ദേഹത്തിനും ഉപേന്ദ്ര, ശിവരാജ് കുമാർ, കിച്ച സുദീപ്, ശ്രീയ ശരൺ എന്നിവർക്കും ഞാൻ ആശംസകൾ നേരുന്നു.' ട്രെയിലർ പുറത്തുവിട്ടുകൊണ്ട് അമിതാഭ് ബച്ചൻ കുറിച്ചു.
ഉപേന്ദ്രയും കിച്ച സുദീപും നേർക്കുനേർ:1940 കാലഘട്ടത്തിൽ നടക്കുന്ന കഥയായതിനാൽ അതിനനുസരിച്ചുള്ള വേഷവിധാനങ്ങളും, സെറ്റുകളുമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. എ.ജെ ഷെട്ടിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആവേശകരമായ രംഘങ്ങൾക്കൊണ്ട് നിറഞ്ഞതാണ് കബ്‌സയുടെ ട്രെയിലർ. ഉപേന്ദ്രയും കിച്ച സുധീപും നേർക്കുനേരെ വരുന്ന സിനിമ ആരാധകരിൽ പ്രതീക്ഷയുടെ അതിരുകൾ മുറിച്ചു കടക്കുകയാണ്. ഇരുവരും ഒരുമിച്ചു മുഖാമുഖം വരുന്ന നിമിഷം സിനിമയിർൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അഭിനേതാക്കളുടെ അതിശയകരമായ പ്രകടനവും പശ്ചാത്തല സംഗീതവും കൊണ്ട് ട്രെയിലർ ഏറെ ശ്രദ്ദനേടുന്നുണ്ട്. ഉപേന്ദ്ര ഒരു എയർ ഫോഴ്‌സ് ഒഫീസറായും ഗ്യാങ്സ്റ്ററായും അവതരിക്കുമ്പോൾ, കിച്ച സുദീപ് പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു. ട്രെയിലറിൽ ശ്രിയ ശരണും അവരുടെ പ്രകടനത്തിലൂടെ ശ്രദ്ദ പിടിച്ചു പറ്റുന്നു.