കേരളം

kerala

'ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു'; വാഹനാപകട വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി കേരള സ്‌റ്റോറി നായിക ആദ ശര്‍മ

By

Published : May 15, 2023, 5:29 PM IST

കേരള സ്‌റ്റോറി ബോക്‌സോഫിസുകളില്‍ പ്രദര്‍ശനം തുടരവെയാണ് അണിയറ പ്രവര്‍ത്തകര്‍ വാഹനാപകടത്തില്‍ പെട്ടുവെന്ന വാര്‍ത്തകളെത്തുന്നത്

Kerala Story Actress  Kerala Story Actress Adah Sharma  Adah Sharma reply on Road accident  The Kerala Story  whole crew is fine after Road accident  Road accident  ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു  വാഹനാപകട വാര്‍ത്തകള്‍  കേരള സ്‌റ്റോറി നായിക ആദാ ശര്‍മ  കേരള സ്‌റ്റോറി  ആദാ ശര്‍മ  പ്രതികരണവുമായി കേരള സ്‌റ്റോറി നായിക ആദാ ശര്‍മ  ബോക്‌സ്‌ ഓഫിസുകളില്‍ പ്രദര്‍ശനം  അണിയറ പ്രവര്‍ത്തകര്‍  ഹിന്ദു ഏകതാ യാത്ര
വാഹനാപകട വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി കേരള സ്‌റ്റോറി നായിക ആദാ ശര്‍മ

ഹൈദരാബാദ്:അപകട വാര്‍ത്തയ്‌ക്ക് പിന്നാലെ പ്രതികരിച്ച് 'ദി കേരള സ്‌റ്റോറി' നായിക ആദ ശര്‍മ. അപകടം ഗുരുതരമല്ലെന്നും വിവരമറിഞ്ഞ് അന്വേഷണവുമായെത്തിയവര്‍ക്ക് നന്ദിയറിയിച്ചും സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച കേരള സ്‌റ്റോറി ബോക്‌സോഫിസുകളില്‍ പ്രദര്‍ശനം തുടരവെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആദ ശര്‍മയ്‌ക്കും സംവിധായകന്‍ സുദിപ്‌തോ സെന്നിനും വാഹനാപകടം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകളെത്തുന്നത്.

പ്രതികരിച്ച് ആദ ശര്‍മ:സുഹൃത്തുക്കളെ ഞാന്‍ സുഖമായിരിക്കുന്നു. ഞങ്ങള്‍ അപകടത്തില്‍പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ ധാരാളം പേരുടെ സന്ദേശങ്ങളെത്തുന്നുണ്ട്. ടീം മുഴുവനായും ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഗുരുതരമായി ഒന്നുംതന്നെയില്ല. നിങ്ങളുടെ കരുതലിന് നന്ദി എന്ന് ആദ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഹിന്ദു ഏകതാ യാത്രയിൽ പങ്കെടുക്കുന്നതിനായി കേരള സ്‌റ്റോറി അണിയറ സംഘം തെലങ്കാനയിലെ കരിംനഗറിലേക്ക് യാത്രയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അപകടം. അതുകൊണ്ടുതന്നെ ഇതിന് പ്രാധാന്യം നല്‍കി കൊണ്ടായിരുന്നു സംവിധായകന്‍ സുദിപ്‌തോ സെന്നിന്‍റെ പ്രതികരണം. ‘മെഡിക്കൽ എമർജൻസി’ കാരണമാണ് തങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.

നന്ദിയറിയിച്ച് സംവിധായകന്‍:ഞങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ കരുതലുകള്‍ക്ക് ഒരുപാട് നന്ദിയുണ്ട്. നിങ്ങളുടെ കോളുകളും ഊഷ്‌മള സന്ദേശങ്ങളും കൊണ്ട് ഞങ്ങള്‍ സന്തുഷ്‌ടരാണ്. ഒന്നേ പറയാനുള്ളു- ഞങ്ങള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഉടന്‍ തന്നെ ഞങ്ങളുടെ പ്രൊമോഷന്‍ പരിപാടികള്‍ പുനരാരംഭിക്കും. ഞങ്ങളോടുള്ള സ്‌നേഹവും പിന്തുണയും തുടരുക എന്ന് സുദിപ്‌തോ സെന്‍ ട്വീറ്റില്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നും കാണാതായി ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിലേക്കും സിറിയയിലേക്കും (ഐഎസ്ഐഎസ്) കടത്തിക്കൊണ്ടുപോയി ഇസ്‌ലാം മതം സ്വീകരിച്ച ഹിന്ദു സ്ത്രീകളുടെ കഥ പറയുന്ന ദി കേരള സ്‌റ്റോറി ബോക്‌സോഫിസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതുവരെ 100 കോടി രൂപ കലക്ഷന്‍ നേടിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വിവാദങ്ങളുടെ 'കേരള സ്‌റ്റോറി':ആദ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കേരള സ്‌റ്റോറി. ചിത്രം മെയ്‌ അഞ്ചിനാണ് ബോക്‌സോഫിസുകളിലെത്തിയത്. വിപുൽ അമൃത്‌ലാൽ ഷായുടെ സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. മാത്രമല്ല കേരള സ്‌റ്റോറിയുടെ നിർമാതാവും ക്രിയേറ്റീവ് ഡയറക്‌ടറും സഹരചയിതാവും വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ്.

കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്‌ത്രീകളുടെ പിന്നിലെ സംഭവവികാസങ്ങളെ ചുറ്റിപറ്റിയുള്ളതാണ് ചിത്രമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. മാത്രമല്ല ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതിയും നല്‍കിയിരുന്നു. സംഭാഷണങ്ങള്‍ ഉള്‍പ്പടെ വിവിധ ഇടങ്ങളിലായി 10 മാറ്റങ്ങള്‍ നിര്‍ദേശിച്ചായിരുന്നു സെന്‍സര്‍ ബോര്‍ഡ് കേരള സ്‌റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. എല്ലാത്തിലുമുപരി ചിത്രത്തിന്‍റെ ടീസറും ട്രെയിലറും പുറത്തുവന്നതോടെ തന്നെ കേരള സ്‌റ്റോറി വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു.

Also Read: 'കക്കുകളി'യും 'കേരള സ്‌റ്റോറി'യും പുകയുന്നു ; നിരോധിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍

ABOUT THE AUTHOR

...view details