കേരളം

kerala

ETV Bharat / entertainment

Antony Movie| വിജയമാവര്‍ത്തിക്കാന്‍ ജോജു-ജോഷി കൂട്ടുകെട്ട്, ആന്‍റണി ഫസ്‌റ്റ്‌ ലുക്ക് ജൂലൈ 9ന് - നൈല ഉഷ

ആന്‍റണിക്കായി വമ്പന്‍ മേക്കോവറാണ് അടുത്തിടെ ജോജു ജോര്‍ജ് നടത്തിയത്.

joju george joshiy movie antony  antony first look  antony movie  joju george  joshiy  chemban vinod jose  nyla usha  kalyani priyadarshan  asha sarath  ആന്‍റണി ഫസ്‌റ്റ്‌ ലുക്ക്  ആന്‍റണി  ജോഷി  ജോജു ജോര്‍ജ്  ജോഷി ജോജു ജോര്‍ജ് ആന്‍റണി  ചെമ്പന്‍ വിനോദ് ജോസ്  നൈല ഉഷ  കല്യാണി പ്രിയദര്‍ശന്‍
antony movie

By

Published : Jul 7, 2023, 5:08 PM IST

Updated : Jul 7, 2023, 6:43 PM IST

പൊറിഞ്ചു മറിയം ജോസിന്‍റെ വന്‍വിജയത്തിന് പിന്നാലെ ഇതേ ടീം വീണ്ടുമൊന്നിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍റണി. ജോഷി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ എന്നിവര്‍ വീണ്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത്ത് എന്നിവരാണ് മറ്റ് റോളുകളില്‍.

അടുത്തിടെയാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. വെള്ളിക്കുളം കുരിശടി. വാഗമണ്‍ എന്നിവയാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റാക്കിയ ജോഷി- ജോജു കൂട്ടുകെട്ട് വീണ്ടും വിജയമാവര്‍ത്തിക്കുമെന്നാണ് സിനിമപ്രേമികളുടെ പ്രതീക്ഷ. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ആന്‍റണി ഫസ്‌റ്റ്‌ ലുക്ക് പോസ്റ്റര്‍ ജൂലൈ ഒമ്പതിന് രാവിലെ 11.11ന് പുറത്തിറങ്ങും. പുതിയൊരു പോസ്റ്ററിനൊപ്പമാണ് ജോഷി ചിത്രത്തിന്‍റെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. ഇരുട്ടില്‍ കടലിന്‍റെ പശ്ചാത്തലത്തില്‍ ജോജുവിന്‍റെയും നായികയുടെയും കഥാപാത്രത്തിന്‍റെ മുഖം കാണിക്കാത്ത തരത്തിലുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

ആന്‍റണിക്കായി വമ്പന്‍ മേക്കോവറാണ് അടുത്തിടെ ജോജു ജോര്‍ജ് നടത്തിയത്. കഥാപാത്രത്തിനായി ശരീര വണ്ണം കുറച്ചുളള നടന്‍റെ മേക്കോവര്‍ ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കിയുളള പാപ്പന്‍ എന്ന ചിത്രത്തിന് ശേഷമാണ് ജോഷിയുടെ പുതിയ സിനിമ വരുന്നത്.

ഐന്‍സ്‌റ്റീന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്‌റ്റീന്‍ സാക് പോള്‍ ആണ് ആന്‍റണിയുടെ നിര്‍മാണം. ഇക്കഴിഞ്ഞ എപ്രിലില്‍ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചാണ് സിനിമയുടെ ടൈറ്റില്‍ ലോഞ്ചും പൂജയും നടന്നത്. രാജേഷ് വര്‍മയാണ് സിനിമയുടെ രചന. രണദിവെയാണ് ഛായാഗ്രഹണം. ശ്യാം ശശിധരന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു.

ജേക്ക്‌സ് ബിജോയ് ആണ് ഇത്തവണയും ജോഷി ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പൊറിഞ്ചു മറിയം ജോസിനായി ജേക്ക്‌സ്‌ ഒരുക്കിയ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. അതേസമയം ദീപക് പരമേശ്വരനാണ് ആന്‍റണിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, കലാസംവിധാനം- ദിലീപ് നാഥ്, വസ്‌ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്-റോണക്‌സ്‌ സേവ്യര്‍, വിതരണം- അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആര്‍ഒ-ശബരി, മാര്‍ക്കറ്റിങ് പ്ലാനിങ്-ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌.

ജോജുവിന്‍റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഇരട്ട എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇരട്ട സഹോദരങ്ങളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടന്‍ കാഴ്‌ചവച്ചത്. തിയേറ്ററിന് പിന്നാലെ ഒടിടി റിലീസ് സമയത്തും സിനിമ ശ്രദ്ധിക്കപ്പെട്ടു. രോഹിത് എംജി കൃഷ്‌ണന്‍ ആണ് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചത്.

തെന്നിന്ത്യന്‍ താരം അഞ്‌ജലിയാണ് ചിത്രത്തില്‍ നായികയായത്. നായാട്ടിന് ശേഷം മാര്‍ട്ടിന്‍ പ്രകാട്ട്, ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം കൂടിയാണിത്. ശ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരും സിനിമയില്‍ മറ്റു പ്രധാന റോളുകളില്‍ അഭിനയിച്ചു.

Last Updated : Jul 7, 2023, 6:43 PM IST

ABOUT THE AUTHOR

...view details