കേരളം

kerala

Joju George Antony Movie Teaser : 'ആന്‍റണി സാത്താനാ...'; പൊറിഞ്ചു മറിയം ജോസ് ഗ്യാങ് വീണ്ടും, ആന്‍റണി ടീസർ പുറത്ത്

By ETV Bharat Kerala Team

Published : Oct 18, 2023, 7:37 PM IST

Antony Official Teaser : കല്യാണി പ്രിയദർശനും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ, ടീസറിലും മാസ് അപ്പിയറൻസ്

ആന്‍റണി സാത്താനാ  ആന്‍റണി  Joju Georges Antony Movie Teaser  Joju Georges Antony  Joju Georges Antony Movie  Antony Movie Teaser  Antony Movie  Joju George starrer Antony Movies Teaser out  Joju George starrer Antony Movie  Joju George starrer Antony  പൊറിഞ്ചു മറിയം ജോസ് ഗ്യാങ് വീണ്ടും  ആന്‍റണി ടീസർ പുറത്ത്  ആന്‍റണി ടീസർ
Joju George's Antony Movie Teaser

തിയേറ്ററുകളില്‍ ആവേശം നിറച്ച 'പൊറിഞ്ചു മറിയം ജോസ്' ഗ്യാങ് വീണ്ടും എത്തുകയായി. മലയാളത്തിലെ മാസ്റ്റർ ക്രാഫ്‌റ്റ്മാൻ ജോഷി 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോജു ജോർജിനെ നായകനാക്കി ഒരുക്കുന്ന ചിത്രം 'ആന്‍റണി'യുടെ ടീസർ റിലീസായി (Joju George's Antony Movie Teaser). പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് (Antony Official Teaser).

'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ജോർജും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ തുടക്കം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് 'ആന്‍റണി'. ഇപ്പോഴിതാ സിനിമാസ്വാദകരുടെ ആവേശം ഇരട്ടിയാക്കുന്ന ടീസർ തന്നെയാണ് എത്തിയിരിക്കുന്നത്. മാസും ക്ലാസും ചേർന്ന സിനിമാനുഭവം തന്നെയാകും ചിത്രം സമ്മാനിക്കുക എന്ന ഉറപ്പും ടീസർ നൽകുന്നുണ്ടെന്നതിൽ തർക്കമില്ല.

ജോജു ടൈറ്റിൽ കഥാപാത്രമായ ആന്‍റണിയായി എത്തുന്ന ചിത്രത്തിൽ നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. 'പൊറിഞ്ചു മറിയം ജോസി'ലും ഈ താരനിരയാണ് അണിനിരന്നത്. ഇവർക്കൊപ്പം കല്യാണി പ്രിയദർശനും ആശ ശരത്തും 'ആന്‍റണി'യിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോഷിക്കൊപ്പം കല്യാണി പ്രിയദർശന്‍റെ കന്നി ചിത്രം കൂടിയാണിത്.

ജോജുവിന്‍റെ തകർപ്പൻ സംഘട്ടന രംഗങ്ങളാൽ സമ്പന്നമാണ് ടീസർ. കല്യാണി പ്രിയദർശന്‍റെ കഥാപാത്രം ബോക്‌സിങ്ങിൽ എതിരാളിയെ തറപറ്റിക്കുന്ന രംഗത്തോടെയാണ് ടീസർ അവസാനിക്കുന്നത്. മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളും ചിത്രം സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രമായി നവംബറിൽ റിലീസിനൊരുങ്ങുന്ന 'ആന്‍റണി' ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ ആണ് നിർമിക്കുന്നത്. നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്‍റർടെയ്‌ൻമെന്‍റ് എന്നീ ബാനറുകളിൽ സുശീൽ കുമാർ അഗ്രവാൾ, രജത് അഗ്രവാൾ, നിതിൻ കുമാർ എന്നിവരും ഗോകുൽ വർമ്മ, കൃഷ്‌ണ രാജ് രാജൻ എന്നിവരും ചിത്രത്തിന്‍റെ സഹ നിർമാതാക്കളായുണ്ട്. ഷിജോ ജോസഫാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് 'സരിഗമ'യാണ്. രാജേഷ് വർമ്മ രചന നിർവഹിച്ച ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത് രണദിവെയാണ്. ശ്യാം ശശിധരനാണ് ചിത്രത്തിന്‍റെ എഡിറ്റർ. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത് ജേക്‌സ് ബിജോയ് ആണ്. രാജശേഖർ ആണ് ആക്ഷൻ ഡയറക്‌ടർ.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, സ്റ്റിൽസ് - അനൂപ് പി ചാക്കോ, വിതരണം - ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിബി ജോസ് ചാലിശ്ശേരി, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വർക്കി ജോർജ് , സഹ നിർമാതാക്കൾ - ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്‌ണരാജ് രാജൻ, പി ആർ ഒ - ശബരി, മാർക്കറ്റിംഗ് പ്ലാനിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെന്‍റ് എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.

ABOUT THE AUTHOR

...view details