ഇന്ദ്രജിത്ത് സുകുമാരനെ (Indrajith Sukumaran) കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സനല്‍ വി ദേവന്‍ (Sanal V Devan) സംവിധാനം ചെയ്‌ത 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' (Kunjamminis Hospital) റിലീസിനൊരുങ്ങുന്നു. ഇന്ദ്രജിത്തിനെ കൂടാതെ പ്രകാശ് രാജ് (Prakash Raj), ബാബുരാജ് (Baburaj), നൈല ഉഷ (Nyla Usha), സരയു മോഹൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഓഗസ്‌റ്റ് 11നാണ്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണിപ്പോള്‍ നടന്‍ ഇന്ദ്രജിത്തും കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ ടീമും.കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലിന്‍റെ പ്രമോ (Kunjamminis Hospital promo) സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇന്ദ്രജിത്ത്, നൈല ഉഷ, ഹരിശ്രീ അശോകന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രമോയില്‍.
ഫാന്‍റസി കോമഡി വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മല്ലിക സുകുമാരന്‍, ബിനു പപ്പു, അല്‍ത്താഫ് മനാഫ്, സുധീര്‍ പറവൂര്‍, ബിജു സോപാനം, പ്രശാന്ത് അലക്‌സാണ്ടര്‍, ശരത്, ജെയിംസ് ഏലിയാ, ഉണ്ണി രാജ, ഗംഗ മീര തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Also Read:Kunjamminis Hospital | ചിരിപ്പിക്കാൻ ഒരു 'പ്രേത പടം' വരുന്നു; കൗതുകമുണർത്തി 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ട്രെയിലർ
അടുത്തിടെ സിനിമയുടെ ട്രെയിലറും (Kunjamminis Hospital trailer) പുറത്തിറങ്ങിയിരുന്നു. ഏറെ കൗതുകം ഉണർത്തുന്നതാണ് ട്രെയിലർ. മരിച്ചിട്ടും ഭൂമി വിട്ടുപോകാത്തവരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ 'ആകാശത്തല്ല'(Aakashathalla video song), 'ഓർമകളേ തേടി വരൂ' (Ormakalee Video Song) എന്നിങ്ങനെ രണ്ട് ഗാനങ്ങളാണ് പുറത്തിറങ്ങിയത്.
വൗ സിനിമാസിന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ആണ് സിനിമയുടെ നിര്‍മാണം. 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിന് ശേഷം വൗ സിനിമാസിന്‍റ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്തോഷ് വർമ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കി. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം.
Also Read:Kunjamminis Hospital| 'ഓർമകളെ തേടി വരൂ...’; ഹൃദയം കവർന്ന് 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' പുതിയ ഗാനം
ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സ്യമന്തക് പ്രദീപ്, എഡിറ്റര്‍ - മന്‍സൂര്‍ മുത്തുട്ടി, വിഎഫ്എക്‌സ് - കോക്കനട്ട് ബഞ്ച്, പ്രൊമിസ്; മേക്കപ്പ് - മനു മോഹന്‍, കോസ്റ്റ്യൂംസ് - നിസാര്‍ റഹ്മത്ത്, ലൈന്‍ പ്രൊഡ്യൂസര്‍ - ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേശ്, സ്‌റ്റില്‍സ് - രാഹുല്‍ എം സത്യന്‍, പരസ്യകല - ആന്‍റണി സ്‌റ്റീഫൻ, ടൈറ്റിൽ ഡിസൈന്‍ - ഈസ്‌തെറ്റിക് കുഞ്ഞമ്മ, പിആര്‍ഒ- എഎസ് ദിനേശ്.