എറണാകുളം:സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ Unni mukundan തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കേസ് റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്‍റെ ഹർജി തള്ളിയിരുന്നു. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതായി ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ വീണ്ടും നൽകിയ ഹർജിയിലാണ് കേസിന്‍റെ തുടർനടപടികൾ ഹൈക്കോടതി ഇപ്പോൾ സ്‌റ്റേ ചെയ്‌തത്.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ:ജസ്‌റ്റിസ് കെ ബാബുവിന്‍റേതാണ് നടപടി. യുവതിയ്ക്കെതിരെ നൽകിയ പരാതിയിന്മേലും ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം.
2017 ഓഗസ്‌റ്റ് 23ന് നടന്ന സംഭവത്തിൽ 2017 സെപ്‌തംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ആദ്യം നൽകിയ ഹർജിയിൽ താനുമായി ഒത്തുതീർപ്പിലെത്തിയെന്ന വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതായി പരാതിക്കാരി നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് കോടതി വിഷയം ഗൗരവകരമാണ് എന്നതടക്കം നിരീക്ഷണം നടത്തി അനുവദിച്ച സ്‌റ്റേ നീക്കുകയും ചെയ്‌തിരുന്നു.
അതേസമയം, പരാതിക്കാരി ഇ മെയിലിലൂടെ ഒത്തുതീര്‍പ്പിന് തയ്യാറായെന്ന് ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ saiby jose kidangoor ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കോടതിയെ അറിയിച്ചിരുന്നു. ഒത്തുതീര്‍പ്പ് സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന പരാതിക്കാരിയുടെ വാദം പച്ചക്കള്ളമാണെന്നും സൈബി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ ഓഡിയോ സന്ദേശം കൈവശമുണ്ടെന്നും സൈബി അറിയിച്ചിട്ടുണ്ട്.