സെർജന്‍റ് സാജു എസ് ദാസ് സംവിധാനം ചെയ്യുന്ന 'ഗാർഡിയൻ എയ്ഞ്ചൽ' എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റീലീസായി. സെർജന്‍റ് സാജു തന്നെ നായകനായും എത്തുന്ന ചിത്രം ഭദ്ര ഗായത്രി പ്രോസക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ "കുഞ്ചിമല കോവിലെ...." എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് (Guardian Angel Kunjimala Lyrical Video Out).
ജ്യോതിഷ് കാശി എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രാം സുരേന്ദ്രൻ ആണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ നഞ്ചിയമ്മയ്‌ക്കൊപ്പം സന്നിദാനന്ദനും (Nanjiyamma with Sannidanandan) ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം റിലീസായത്.
ലത ദാസ്, ശോഭിക ബാബു എന്നിവരാണ് "ഗാർഡിയൻ എയ്ഞ്ചലി"ലെ നായികമാർ. രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്‌മി പ്രിയ, ഷാജു ശ്രീധർ, ഗിന്നസ് പക്രു, തുഷാര പിള്ള, മായ സുരേഷ്, ദേവദത്തൻ, ജോൺ അലക്‌സാണ്ടർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
READ ALSO:Vela Movie Lyrical Song Out 'ആർഡിഎക്‌സി'ന് ശേഷം സാം സിഎസ് വീണ്ടുമെത്തുന്നു; വേലയിലെ "ബമ്പാഡിയോ" റിലീസായി
വേലുവാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജ്യോതിഷ് കാശിയ്‌ക്ക് പുറമെ ശ്രീജിത്ത് രാജേന്ദ്രൻ, സ്വപ്‌നറാണി, ഷീന മഞ്ചൻ എന്നിവരാണ് ചിത്രത്തിന്‍റെ ഗാനരചയിതാക്കൾ. രാം സുരേന്ദർ, ചന്ദ്രദാസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നിരിക്കുന്നത്. ഗായകരായി നഞ്ചിയമ്മയ്‌ക്കൊപ്പം മധു ബാലകൃഷ്‌ണൻ, മൃദുല വാരിയർ, സൂരജ് സന്തോഷ്, സന്നിദാനന്ദൻ, ദുർഗ വിശ്വനാഥ്, ഫ്രാങ്കോ, ശാലിനി രാജേന്ദ്രൻ, ഗൗരി ഗിരീഷ് എന്നിവരും അണിയറയിലുണ്ട്.
അനൂപ് എസ് രാജ് ആണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത്. പ്രോജക്‌ട് ഡിസൈൻ -എൻ എസ് രതീഷ്, അസോസിയേറ്റ് ഡയറക്‌ടർ - സലീഷ് ദേവ പണിക്കർ, സൗണ്ട് ഡിസൈനർ - ജുബിൻ, പ്രൊഡക്ഷൻ കൺട്രോളർ - സതീഷ് നമ്പ്യാർ, ആർട്ട് - അർജുൻ രാവണ, വസ്‌ത്രാലങ്കാരം - സുരേഷ് ഫിറ്റ് വെൽ, മേക്കപ്പ് - വിനീഷ് മഠത്തിൽ, സിനുലാൽ, കൊറിയോഗ്രഫി - മനോജ് ഫിഡാക്ക് ,കളറിസ്റ്റ് - മുത്തുരാജ്, ആക്ഷൻ - അഷ്റഫ് ഗുരുക്കൾ, ഫോട്ടോഗ്രാഫി - ശാന്തൻ അഫ്‌സൽ റഹ്മാൻ, ലോക്കേഷൻ മാനേജർ - ബാബു ആലിങ്കാട്, പബ്ലിസിറ്റി ഡിസൈനർ - അജയ് പോൾസൺ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
READ ALSO:Ajay Bhupathi movie Chovvazhcha: ഭയം നിറച്ച് 'ചൊവ്വാഴ്‌ച' ട്രെയിലര്‍; റിലീസിനൊരുങ്ങി അജയ് ഭൂപതിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം