കേരളം

kerala

ETV Bharat / entertainment

Dhyan Sreenivasan's Cheena Trophy Sanchari Song : വീണ്ടും കോമഡി എന്‍റർടെയിനറുമായി ധ്യാൻ ; 'ചീനാ ട്രോഫി'യിലെ 'സഞ്ചാരി' ഗാനം പുറത്ത് - Arackal Nandakumar

Sanchari Song from Cheena Trophy Movie: സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അറയ്ക്ക‌ൽ നന്ദകുമാറാണ്

Dhyan Sreenivasans Cheena Trophy Sanchari Song  Dhyan Sreenivasans Cheena Trophy  Sanchari Song from Cheena Trophy Movie  Sanchari Song  Cheena Trophy  വീണ്ടും കോമഡി എന്‍റർടെയിനറുമായി ധ്യാൻ  ചീനാ ട്രോഫിയിലെ സഞ്ചാരി ഗാനം പുറത്ത്  ചീനാ ട്രോഫിയിലെ സഞ്ചാരി ഗാനം  സഞ്ചാരി ഗാനം  Dhyan Sreenivasan new movie  Sooraj Santhosh  Varkey  Arackal Nandakumar  Anil Lal
Dhyan Sreenivasan's Cheena Trophy Sanchari Song

By ETV Bharat Kerala Team

Published : Oct 15, 2023, 1:07 PM IST

'നദികളിൽ സുന്ദരി യമുന'യ്‌ക്ക് (Nadikalil Sundari Yamuna) ശേഷം മറ്റൊരു കോമഡി ഫാമിലി എന്‍റർടെയിനറുമായി ധ്യാൻ ശ്രീനിവാസൻ എത്തുന്നു. അനില്‍ ലാൽ സംവിധാനം ചെയ്യുന്ന 'ചീനാ ട്രോഫി' (Cheena Trophy) എന്ന ചിത്രത്തിലാണ് ധ്യാൻ നായകനാകുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ 'സഞ്ചാരി' എന്ന ഗാനത്തിന്‍റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Sanchari Song from Cheena Trophy Movie). ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. 'ഫീൽ ഗുഡ്' ഫാമിലി എന്‍റർടെയിനറാകും 'ചീനാ ട്രോഫി' എന്ന് അടിവരയിടുന്നതാണ് ഈ ഗാനം (Dhyan Sreenivasan's Cheena trophy Sanchari Song out).

സംവിധായകൻ അനിൽ ലാൽ തന്നെയാണ് ഗാനത്തിന്‍റെ വരികൾ രചിച്ചിരിക്കുന്നത്. സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്നാണ് സംഗീത സംവിധാനം. അറയ്ക്ക‌ൽ നന്ദകുമാറിന്‍റെ ശബ്‌ദവും ചേർന്നതോടെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

പ്രസിഡന്‍ഷ്യല്‍ മുവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്‌ലിമൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചീനാ ട്രോഫി നിർമിക്കുന്നത്. കെന്‍റി സിര്‍ദോയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്‍റെ 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ' എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് കെന്‍റി സിര്‍ദോ.

ജാഫര്‍ ഇടുക്കി, സുധീഷ്, കെ പി എ സി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്‍റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഒപ്പം പ്രശസ്‌ത ഷെഫ് സുരേഷ് പിള്ളയും ചീനാ ട്രോഫിയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് (Cheena Trophy Movie cast).

READ MORE:Dhyan Sreenivasan Cheena Trophy Release ധ്യാൻ ശ്രീനിവാസൻ നായകനായി 'ചീനാ ട്രോഫി'

സന്തോഷ് ആനിമ ഛായാഗ്രഹണം നിർവഹിക്കുന്ന ചീന ട്രോഫിയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത് രഞ്ജൻ എബ്രഹാമാണ്. വർക്കിയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പ്രൊജക്‌ട് ഡിസൈൻ - ബാദുഷ എൻ എം, കല - അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ - അരുൺ രാമവർമ്മ, മേക്കപ്പ് - അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ് - ശരണ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ്‌ എസ് നായർ, ഡി ഐ - പോയറ്റിക് പ്രിസം & പിക്‌സൽ, കളറിസ്റ്റ് - ശ്രീക് വാരിയർ, ഫൈനല്‍ മിക്‌സ് - നാക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എൻജിനീയർ - ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ്.

ABOUT THE AUTHOR

...view details