പൊതുവേദിയില്‍ വച്ച് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനെ അവഗണിച്ച് ദീപിക പദുക്കോണ്‍. മുംബൈയില്‍ വ്യാഴാഴ്‌ച (മാര്‍ച്ച് 23ന്) നടന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്‍റെ നാലാം പതിപ്പിലെ റെഡ് കാര്‍പ്പറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. റെഡ് കാര്‍പ്പറ്റില്‍ നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തിരുന്നു.
കായിക ലോകത്തെ പ്രതിഭകള്‍ക്ക് അവാർഡ് നൽകാനായി വിനോദ ലോകത്ത് നിന്നുള്ള ഏതാനും ജനപ്രിയ താരങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോളിവുഡ് താര സുന്ദരി ദീപിക പദുകോണും ഭര്‍ത്താവും നടനുമായ രൺവീർ സിംഗും റെഡ് കാർപെറ്റിൽ സ്‌റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നിരുന്നാലും, താര ദമ്പതികള്‍ക്കിടയില്‍ എന്തോ പ്രശ്‌നം ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന രണ്‍വീര്‍, ദീപികയുടെ കൈ പിടിക്കാൻ ശ്രമിച്ചപ്പോള്‍, അത് അവഗണിച്ച് മുന്നോട്ട് പോവുകയായിരുന്നു ദീപിക. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു പാപ്പരാസി ഇന്‍സ്‌റ്റഗ്രാമില്‍ വീഡിയോ പങ്കുവയ്‌ക്കുകയായിരുന്നു.
തന്‍റെ കാറിൽ നിന്ന് ഇറങ്ങുന്ന ദീപിക പദുക്കോണിനെ രൺവീർ സിംഗ് കാത്തു നില്‍ക്കുന്നതും റെഡ് കാർപെറ്റിലേയ്‌ക്ക് പ്രവേശിക്കുന്നതിന് മുമ്പ് താര ദമ്പതികൾ തങ്ങളുടെ വസ്ത്രങ്ങൾ ക്രമീകരിക്കുകയും അടുത്ത് നില്‍ക്കുന്നവരുമായി സംസാരിക്കുകയും ചെയ്‌തിരുന്നു. ശേഷം മുന്നോട്ട് നടക്കുമ്പോൾ, രൺവീർ സിംഗ് ദീപികയുടെ നേരെ കൈ നീട്ടി. പക്ഷേ ദീപിക മുന്‍വശത്തേയ്‌ക്ക് മാത്രം നോക്കുകയും രണ്‍വീറിനെ അവഗണിക്കുകയും ചെയ്യുന്നു. രൺവീർ പിന്നീട് മുന്നോട്ട് നീങ്ങുകയും റെഡ് കാർപെറ്റിൽ ഇരുവരും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്യുന്നു.
ഈ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ ആശങ്കയിലാണ്. 'അവരുടെ ശരീരഭാഷ ആകെ മാറിയിരിക്കുന്നു... എനിക്ക് തോന്നുന്നു, പരിപാടിക്ക് എത്തും മുമ്പ് ഇരുവരും വഴക്കിട്ടിരുന്നു എന്നാണ്.' -ഒരു ആരാധകൻ കമന്‍റ് ചെയ്‌തു.