കേരളം

kerala

ETV Bharat / entertainment

നല്ല നാളേയ്‌ക്കായുള്ള പ്രതീക്ഷ ; 'പ്രൊജക്‌ട് കെ'യിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് പുറത്ത് - Kamal Haasan

തെലുഗു സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരും പ്രധാന താരങ്ങളായി എത്തുന്നു

Project K  Deepika Padukone first look from Project K  Deepika Padukone  Deepika Padukone Project K first look  Project K first look  Deepika Padukone in Project K  Nag Ashwin  നാഗ് അശ്വിൻ  പ്രൊജക്‌ട് കെ  ദീപികയുടെ ഫസ്റ്റ് ലുക്ക്  ദീപിക പദുക്കോൺ  പ്രൊജക്‌ട് കെ ദീപിക പദുക്കോൺ ഫസ്റ്റ് ലുക്ക്  വൈജയന്തി മൂവീസ്  അമിതാഭ് ബച്ചൻ  പ്രഭാസ്  Amitabh Bachchan  കമൽഹാസൻ  Kamal Haasan  what is project k
Deepika Padukone

By

Published : Jul 18, 2023, 5:39 PM IST

പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് നാഗ് അശ്വിന്‍റെ (Nag Ashwin) സംവിധാനത്തില്‍ ഒരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ 'പ്രൊജക്‌ട് കെ' (Projet K). പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോൺ (Deepika Padukone) ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ദീപിക പദുകോണിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ തിങ്കളാഴ്‌ച വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങുമെന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മുവീസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകിയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്‌തത്. ഏതായാലും സിനിമാസ്വാദകരുടെ പ്രതീക്ഷകളേറ്റുന്നതായി പോസ്റ്റർ.

വിടർന്ന കണ്ണുകളില്‍, തീക്ഷ്‌ണമായ നോട്ടവുമായാണ് ദീപിക പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. 'നല്ല നാളേയ്ക്കാ‌യി ഒരു പ്രതീക്ഷ വെളിച്ചം വീശുന്നു' എന്ന് കുറിച്ചുകൊണ്ടാണ് വൈജയന്തി മുവീസ് പോസ്റ്റർ പങ്കുവച്ചത്. ദീപികയുടെ ആദ്യത്തെ തെലുഗു സിനിമ കൂടിയാണ് 'പ്രൊജക്‌ട് കെ'.

ദീപികയ്‌ക്ക് പുറമെ വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തെലുഗു സൂപ്പർ താരം പ്രഭാസ് (Prabhas) ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അമിതാഭ് ബച്ചൻ (Amitabh Bachchan), കമൽഹാസൻ (Kamal Haasan) എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നു.

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി 'പ്രൊജക്‌ട് കെ' മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്‌ട്ര നിലവാരത്തിലാണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്‍റെ നിർമാണം എന്നാണ് വിവരം. 600 കോടിയോളമാണ് സിനിമയുടെ ആകെ ചെലവ് കണക്കാക്കുന്നത്. ഒരു ഹോളിവുഡ് സിനിമയുടേത് പോലെയുള്ള പ്രീ - പ്രൊഡക്ഷനും ഷൂട്ടിംഗുമാണ് പുരോഗമിക്കുന്നത് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

താത്‌കാലികമായാണ് ചിത്രത്തിന് 'പ്രൊജക്‌ട് കെ' എന്ന് പേര് നൽകിയിരിക്കുന്നത്. ജൂലൈ 20ന് 'പ്രൊജക്‌ട് കെ'യുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യും. സാൻ ഡീഗോ കോമിക്- കോൺ (എസ്‌ഡിസിസി) 2023ല്‍ (2023 Comic-Con International: San Diego) ആണ് ചിത്രത്തിന്‍റെ യഥാർഥ പേര് പ്രഖ്യാപിക്കുക.

ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്‌ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ് സാൻ ഡീഗോ കോമിക്- കോൺ. ഈ വേദിയില്‍ വച്ച് പ്രഖ്യാപനം നടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് 'പ്രൊജക്‌ട് കെ' എന്നതും ശ്രദ്ധേയം. കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുകോൺ തുടങ്ങിയവര്‍ ചേര്‍ന്നാണ് സാൻ ഡിയാഗോ കോമിക് കോം 2023ൽ വച്ച് 'പ്രൊജക്‌ട്‌ കെ'യുടെ ടൈറ്റിലും ട്രെയിലറും പുറത്തുവിടുക.

ചിത്രത്തിന്‍റെ പ്രഖ്യാപനം സംബന്ധിച്ച പോസ്റ്റര്‍ കഴിഞ്ഞ ദിവസം വൈജയന്തി മുവീസ് പുറത്തുവിട്ടിരുന്നു. പ്രഭാസ് അടക്കമുള്ളവർ ഈ പോസ്റ്റർ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം ജൂലൈ 20ന് യുഎസിലും, ജൂലൈ 21ന് ഇന്ത്യയിലുമാകും ചിത്രത്തിന്‍റെ പേരും ഗ്ലിംസും പുറത്തുവിടുക. സൂപ്പർ ഹീറോയായി, പ്രഭാസിന്‍റെ കഥാപാത്രത്തിന്‍റെ കാർട്ടൂൺ പതിപ്പ് കോമിക് കോണ്‍ പോസ്റ്ററായി നേരത്തെ വൈജയന്തി മുവീസ് ഇറക്കിയിരുന്നു.

ABOUT THE AUTHOR

...view details