മുംബൈ : സ്‌തനാര്‍ബുദത്തിനെതിരെ പോരാടുകയാണെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര-ടിവി താരം ഛവി മിത്തല്‍. ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് താരം വിവരം പങ്കുവച്ചത്. പോസ്‌റ്റിന് പിന്നാലെ നിരവധി സഹപ്രവര്‍ത്തകരും ആരാധകരുമാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
'എളുപ്പമല്ല, എങ്കിലും നേരിടുകയാണ്' ; സ്‌തനാര്‍ബുദത്തിനെതിരായ പോരാട്ടത്തിലെന്ന് ഛവി മിത്തല്‍ - ഛവി മിത്തല്‍ ക്യന്‍സര്‍
ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് താരം സ്‌തനാര്‍ബുദ ബാധിതയാണെന്ന കാര്യം വെളിപ്പെടുത്തിയത്
അസുഖത്തെ എങ്ങനെയാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് പറയാന്‍ വികാരനിര്‍ഭരവും പ്രചോദനപരവുമായ കുറിപ്പാണ് ഛവി പങ്കുവച്ചത്. ഇത് കൈകാര്യം ചെയ്യുന്നത് തനിക്ക് എളുപ്പമല്ലെന്നും എന്നാൽ അതിനോട് പോരാടുകയാണെന്നും താരം കുറിച്ചിരുന്നു. ക്യാൻസറിനെ അതിജീവിച്ചവരെ അഭിനന്ദിച്ച നടി, തന്നെ പിന്തുണച്ച സുഹൃത്തുക്കൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
3 ബഹുരാനിയ, ഘർ കി ലക്ഷ്‌മി ബെടിയാൻ, ബന്ദിനി, നാഗിൻ, വിരാസത്, കൃഷ്‌ണദാസി എന്നിവയുൾപ്പടെ നിരവധി ടെലിവിഷൻ പരമ്പരകളില്‍ ഛവി അഭിനയിച്ചിട്ടുണ്ട്. ഷാഹിദ് കപൂറും അമൃത റാവുവും അഭിനയിച്ച "ഏക് വിവാഹ ഐസാ ഭി" എന്ന ചിത്രത്തിലും മിത്തല്‍ വേഷമിട്ടിരുന്നു. ഭര്‍ത്താവ് മോഹിന്‍ ഹുസൈനുമായി ചേര്‍ന്ന് ഷിട്ടി ഐഡിയാസ് ട്രെൻഡിംഗ് (എസ്‌ഐടി) എന്ന ഡിജിറ്റല്‍ നിര്‍മാണ കമ്പനിയും താരം നടത്തുന്നുണ്ട്.