കേരളം

kerala

ETV Bharat / entertainment

'ക്രിസ്റ്റിന അഗ്യുലേര എന്നെ സ്വാധീനിച്ച വ്യക്തി'; വിവാദ പോസ്റ്റിന് പിന്നാലെ ബ്രിട്‌നി സ്‌പിയേഴ്‌സ്‌ - ഏറ്റവും പുതിയ അന്തര്‍ദേശീയ വാര്‍ത്ത

ക്രിസ്റ്റിന അഗ്യുലേരക്കും നര്‍ത്തകരും എതിരെ വിമര്‍ശനം ഉന്നയിച്ചത് തിരിച്ചടിയായെന്ന് പോപ്‌ ഗായിക ബ്രിട്‌നി സ്‌പിയേഴ്‌സ്‌

britney spears  christina aguilera  body shaming comments  shaming comments on christina aguilera  britney spears gives clarification  britney spears latest news  christina aguilera latest news  latest news today  latest international news  ക്രിസ്റ്റിന അഗ്യുലേര  വിവാദ പോസ്റ്റിന് പിന്നാലെ ബ്രിട്‌നി സ്‌പിയേഴ്‌സ്‌  പോപ്‌ ഗായിക ബ്രിട്‌നി സ്‌പിയേഴ്‌സ്‌  വിമര്‍ശനം ഉന്നയിച്ചത് തിരിച്ചടിയായെന്ന്  വിവാദ കമന്‍റാണ് വലിയ എതിര്‍പ്പിന് കാരണമായത്  ബ്രിട്‌നി സ്‌പിയേഴ്‌സിന്‍റെ പുതിയ പോസ്റ്റ്  ഏറ്റവും പുതിയ അന്തര്‍ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
'ക്രിസ്റ്റിന അഗ്യുലേര എന്നെ സ്വാധീനിച്ച വ്യക്തിയാണ്'; വിവാദ പോസ്റ്റിന് പിന്നാലെ ബ്രിട്‌നി സ്‌പിയേഴ്‌സ്‌

By

Published : Sep 14, 2022, 3:38 PM IST

വാഷിങ്ടണ്‍: ക്രിസ്റ്റിന അഗ്യുലേരക്കും നര്‍ത്തകരും എതിരെ വിമര്‍ശനം ഉന്നയിച്ചത് തിരിച്ചടിയായെന്ന് പോപ്‌ ഗായിക ബ്രിട്‌നി സ്‌പിയേഴ്‌സ്‌. ക്രിസ്റ്റിന അഗ്യുലേരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിവാദ കമന്‍റാണ് വലിയ എതിര്‍പ്പിന് കാരണമായത്. ഇതേതുടര്‍ന്ന് അഗ്യുലേരയുടെ മനോഹരമായ ശരീരത്തെ വിമർശിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ബ്രിട്‌നി സ്‌പിയേഴ്‌സിന്‍റെ പുതിയ പോസ്റ്റ്.

'എന്റെ മാതാപിതാക്കളും മാധ്യമങ്ങളും എന്നോട് എങ്ങനെ പെരുമാറി എന്നതിന്റെ ഫലമാണ് എന്‍റെ അസ്ഥിരത. ഞാന്‍ ഒരിക്കലും ക്രസ്റ്റിനയുടെ ശരീരത്തെ വിമര്‍ശിച്ചതല്ല. ഒരിക്കല്‍ ഞാന്‍ ക്രിസ്റ്റിനയുടെ ഷോ കാണാന്‍ ഇടയായി. അന്ന് താന്‍ ശ്രദ്ധിച്ചത് സ്റ്റേജിലുള്ള ആളുകളുടെ വ്യത്യാസമാണ്' ബ്രിട്‌ണി എഴുതി

'എന്‍റെ പോസ്റ്റ് നോക്കൂ ഞാന്‍ ഒരിക്കല്‍ പോലും ക്രിസ്റ്റിനയെ വിമര്‍ശിച്ചിട്ടില്ല. ക്രിസ്റ്റിനയുടെ മികവ് എനിക്ക് എപ്പോഴും പ്രചോദനമാണ്. എന്നെ സ്വാധീനിച്ചതിന് ക്രിസ്റ്റിനയ്‌ക്ക് നന്ദി' ബ്രിട്‌ണി സ്‌പിയേഴ്‌സ് അഭിപ്രായപ്പെട്ടു.

'ഒരിക്കലും മനഃപൂർവ്വം ആരെയും നാണം കെടുത്തില്ല, കാരണം അത് എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. ഞാന്‍ ആരെയും വെറുക്കുന്നത് കൊണ്ടല്ല ഇത്തരത്തില്‍ ഒരു കമന്‍റ് ഇട്ടത്. ഞാന്‍ വിചാരിക്കാത്ത കാര്യങ്ങളാണ് എന്‍റെ മേല്‍ കെട്ടി വയ്‌ക്കാന്‍ നോക്കുന്നത്'. പോപ്‌ ഗായിക പറഞ്ഞു.

എന്നാല്‍ വിവാദമായ കമന്റിനെ തുടര്‍ന്ന് ക്രിസ്റ്റിന ബ്രിട്‌നിയെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്‌തിരുന്നു. ക്രിസ്റ്റിനയുടെ നിരവധി ആരാധകരാണ് കമന്‍റ് നീക്കം ചെയ്യണം എന്ന പ്രതിഷേധവുമായി എത്തിയത്. ഇതിന് പിന്നാലെയാണ് ബ്രിട്‌ണിയുടെ പോസ്റ്റ്.

ABOUT THE AUTHOR

...view details