വിജയ് സേതുപതി, കത്രീന കൈഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്‌മസിന്‍റെ' ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. കത്രീന കൈഫിന്‍റെയും വിജയ് സേതുപതിയുടെയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്‌തത്. വൈന്‍ ഗ്ലാസുകള്‍ പിടിച്ച് ആഹ്ലാദിച്ച് നില്‍ക്കുന്ന കത്രീനയുടെയും മക്കള്‍ സെല്‍വന്‍റെയും ചിത്രമാണ് പോസ്റ്ററിലുള്ളത്.
ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'മെറി ക്രിസ്‌മസ്'. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റര്‍ പങ്കുവച്ച് കത്രീന കുറിച്ചത് ഇങ്ങനെ; ''ഈ ക്രിസ്‌മസിന് സിനിമ റിലീസ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു...എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ട്, ഉടൻ തന്നെ തിയേറ്ററുകളിൽ കാണാം! #MerryChristmas".