കേരളം

kerala

ETV Bharat / entertainment

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് ചോദ്യം ചെയ്യലിന് ഹാജരായി

സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി ജാക്വലിൻ ഫെർണാണ്ടസ് ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് മുന്നിൽ ഹാജരായി. സുകേഷുമായുള്ള ബന്ധവും അയാളിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെയും ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

By

Published : Sep 14, 2022, 9:06 PM IST

money laundering case Jacqueline Fernandez  Bollywood actress Jacqueline Fernandez  Bollywood actress Jacqueline Fernandez EOW  money laundering case  സുകേഷ് ചന്ദ്രശേഖർ  ജാക്വലിൻ ഫെർണാണ്ടസ്  ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്  ഇഒഡബ്ല്യു  ജാക്വലിൻ  ജാക്വലിൻ കള്ളപ്പണം വെളുപ്പിക്കൽ കേസ്  ഇഒഡബ്ല്യു  ജാക്വിലിനെ പൂട്ടി ഇഡി  സുകേഷ് ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്  കള്ളപ്പണം വെളുപ്പിക്കല്‍ കേസ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇഒഡബ്ല്യു മുന്നിൽ ഹാജരായി ബോളിവുഡ് താരസുന്ദരി ജാക്വലിൻ ഫെർണാണ്ടസ്

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് ബുധനാഴ്‌ച ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (ഇഒഡബ്ല്യു) മുന്നിൽ ഹാജരായി. ഇന്ന് പുലർച്ചെയാണ് ജാക്വലിൻ മന്ദിർ മാർഗിലുള്ള ഡൽഹി പോലീസ് ഇഒഡബ്ല്യു ഓഫീസിൽ എത്തിയത്. ജാക്വലിൻ ഉത്തരം നൽകേണ്ട ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് ഇഒഡബ്ല്യു തയ്യാറാക്കിയിട്ടുണ്ടെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സുകേഷുമായുള്ള ബന്ധവും അയാളിൽ നിന്ന് ലഭിച്ച സമ്മാനങ്ങളുമാണ് ചോദ്യങ്ങൾക്ക് അടിസ്ഥാനം. ആ കാലയളവിൽ എത്ര തവണ സുകേഷിനെ ഫോണിൽ കാണുകയോ ബന്ധപ്പെടുകയോ ചെയ്‌തുവെന്നും ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അതേസമയം, ജാക്വലിൻ ഫെർണാണ്ടസിനെ സുകേഷ് ചന്ദ്രശേഖറിന് പരിചയപ്പെടുത്തിയ പിങ്കി ഇറാനിയും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫീസിൽ എത്തി. ഇരുവരെയും അറിയാവുന്നതിനാൽ ജാക്വലിൻ ഫെർണാണ്ടസിനെ ബന്ധപ്പെടാൻ സുകേഷിനെ ഇറാനി സഹായിച്ചിട്ടുണ്ട്.

ജാക്വിലിനെ പൂട്ടി ഇഡി:സുകേഷ് ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അവരുടെ കുറ്റപത്രത്തിൽ ജാക്വിലിനെ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിന് ഡൽഹി കോടതി സമൻസ് അയച്ചു. ജാക്വിലിൻ ഫെർണാണ്ടസിനെതിരായ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇഡി) കുറ്റപത്രം പരിഗണിച്ച് ഡൽഹി പട്യാല കോടതി സെപ്‌റ്റംബർ 26ന് ഹാജരാകാനാണ് നിർദേശം നൽകിയത്.

ക്രിമിനൽ കേസുകളിൽ സുകേഷിന്‍റെ പങ്കാളിത്തം ജാക്വിലിന് അറിയാമായിരുന്നുവെന്നും എന്നാൽ സുകേഷിന്‍റെ ക്രിമിനൽ ഭൂതകാലത്തെ അവഗണിക്കാൻ തീരുമാനിക്കുകയും സുകേഷുമായി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുകയും ചെയ്‌തുവെന്ന് അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ പറയുന്നു. 200 കോടി രൂപ തട്ടിയെടുത്ത കേസിൽ താരത്തിനെതിരെ ഈ മാസം ആദ്യം തന്നെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വിലിനാണെന്ന് ഇഡി കണ്ടെത്തിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ജാക്വിലിൻ ഫെർണാണ്ടസ് സുകേഷുമായി വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ശ്രീലങ്കയിൽ ജനിച്ച താരത്തിന്, സമ്മാനങ്ങൾ നൽകിയതായി സുകേഷും സമ്മതിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏറ്റവുമൊടുവില്‍ ജൂണിലുള്‍പ്പടെ ഇതിനോടകം ഒന്നിലധികം തവണ ഇഡി ജാക്വിലിനെ ചോദ്യം ചെയ്‌തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമായ പിഎംഎല്‍എക്ക് കീഴില്‍ താരത്തിന്‍റെ പക്കല്‍ നിന്നും 15 ലക്ഷം രൂപ ഉള്‍പ്പടെ 7.27 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖർ താരത്തിന് പത്ത് കോടി രൂപയുടെ സമ്മാനങ്ങൾ അയച്ചതായും ഇഡിയുടെ കണ്ടെത്തലിലുണ്ട്. സിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, ആദായനികുതി വിഭാഗം, സംസ്ഥാന പൊലീസ് എന്നിവര്‍ ചേര്‍ന്ന് 32 ലധികം ക്രിമിനൽ കേസുകള്‍ സുകേഷ് ചന്ദ്രശേഖറിനെതിരെ നിലവില്‍ അന്വേഷിക്കുന്നുണ്ട്.

Also read: 'കള്ളപ്പണത്തിന്‍റെ പങ്ക് സഹോദരങ്ങളുടെ അക്കൗണ്ടിലേക്ക്, അച്ഛനും അമ്മയ്‌ക്കും പുത്തന്‍ കാറുകള്‍'; ജാക്വിലിനെ പൂട്ടി ഇഡി കുറ്റപത്രം

ABOUT THE AUTHOR

...view details