ബോളിവുഡ് ബോക്‌സോഫിസിൽ തേരോട്ടം തുടര്‍ന്ന് രണ്‍ബീര്‍ കപൂറിന്‍റെ 'ആനിമല്‍' (Animal). സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത ചിത്രം ഇന്ത്യൻ ബോക്‌സോഫിസിൽ 400 കോടിയോട് അടുക്കുകയാണ് (Animal closer to the Rs 400 crore).
ഡിസംബർ 1ന് തിയേറ്ററുകളിൽ എത്തിയ ചിത്രം കാണാന്‍ ഇപ്പോഴും തിയേറ്ററുകളില്‍ വന്‍ തിരക്കാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'ആനിമല്‍' അതിന്‍റെ 9-ാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 400 കോടി കലക്‌ട് ചെയ്യുമെന്നാണ് ആദ്യകാല റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
'ആനിമല്‍' ആദ്യ ആഴ്‌ചയിൽ നേടിയത് 337.58 കോടി രൂപയാണ്. ഹിന്ദിയില്‍ നിന്ന് മാത്രം 300.81 കോടി രൂപ സ്വന്തമാക്കി. [തെലുഗു - 33.45 കോടി; തമിഴ് - 2.73 കോടി; കന്നഡ - 52 ലക്ഷം; മലയാളം - 7 ലക്ഷം].
- ആനിമല്‍ ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷൻ
എട്ടാം ദിനം ചിത്രം നേടിയത് 22.95 കോടി രൂപയാണ് [ഹിന്ദി - 21.56 കോടി; തെലുഗു: 1.22 കോടി; തമിഴ്: 15 ലക്ഷം; കന്നഡ: 1 ലക്ഷം; മലയാളം: 1 ലക്ഷം]. 'ആനിമല്‍' അതിന്‍റെ ഒമ്പതാം ദിനം ഇന്ത്യയിൽ നിന്നും നേടിയത് 37 കോടി രൂപയാണ് നേടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതുവരെ ഇന്ത്യയില്‍ നിന്നും നേടിയത് 398.53 കോടി രൂപയാണ്.
- അനിമൽ 10-ാം ദിന ബോക്‌സോഫിസ് കലക്ഷൻ
'ആനിമല്‍' അതിന്‍റെ രണ്ടാം ഞായറാഴ്‌ചയോടെ 400 കോടി ക്ലബിൽ പ്രവേശിക്കുകയും തുടർന്ന് 500 കോടി രൂപയിലേക്ക് കുതിക്കുകയും ചെയ്യുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ കണക്കുക്കൂട്ടല്‍. ഇതുവരെ ബോളിവുഡില്‍ മൂന്ന് ചിത്രങ്ങൾ മാത്രമാണ് 500 കോടി ക്ലബില്‍ ഇടംപിടിച്ചത്. 'പഠാൻ', 'ജവാൻ', 'ഗദർ 2' എന്നിവയാണ് ആ മൂന്ന് ചിത്രങ്ങൾ.
പത്താം ദിവസത്തെ അഡ്വാൻസ് ബുക്കിങ് കണക്കുകള്‍ പ്രകാരം, ചിത്രം ഇതുവരെ രണ്ടാം ഞായറാഴ്‌ചയില്‍ നേടിയിരിക്കുന്നത് 13.04 കോടി രൂപയാണ്. ആനിമല്‍ പത്താം ദിനത്തിലേയ്‌ക്കായി 4,91,145 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
നിലവില്‍, 2023ൽ ഷാരൂഖ് ഖാന്‍റെ 'പഠാൻ', 'ജവാൻ' എന്നീ രണ്ട് സിനിമകൾ മാത്രമാണ് ആഗോള തലത്തില്‍ 1000 കോടി രൂപ കലക്‌ട് ചെയ്‌തത്. രണ്‍ബീറിന്‍റെ 'ആനിമലും' 1000 കോടി ക്ലബില്‍ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് നിലവിലെ കണക്കുകള്‍ നല്‍കുന്ന സൂചന (Animal Worldwide Collection).
സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് നൽകിയിട്ടും 'ആനിമല്‍' ആഗോള ബോക്‌സോഫിസിൽ 600.67 കോടി രൂപ കലക്‌ട് ചെയ്‌തു. നിര്‍മാതാക്കളായ ടി-സീരീസ് പറയുന്നതനുസരിച്ച്, ചിത്രം ലോകമെമ്പാടും 600.67 കോടി രൂപ നേടി, 'ജവാൻ', 'പഠാൻ', 'ഗദർ 2' എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കലക്ഷന്‍ നേടിയ ഈ വര്‍ഷത്തെ നാലാമത്തെ ചിത്രമായി 'ആനിമല്‍' മാറി എന്നാണ്. രണ്‍ബീര്‍ കപൂറിന്‍റെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്‌ബസ്‌റ്ററായ സഞ്ജുവിനെ പോലും 'ആനിമല്‍' മറികടന്നു.
റെക്കോർഡുകള്‍ ഭേദിച്ച് ചിത്രം ബോക്‌സോഫിസില്‍ മുന്നേറുന്നുണ്ടെങ്കിലും, സിനിമയിലെ ലൈംഗികതയും വയലന്‍സും ചൂണ്ടികാട്ടി ഒരുക്കൂട്ടര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വിക്കി കൗശല്‍ നായകനായ മേഘ്‌ന ഗുൽസാര്‍ ചിത്രം 'സാം ബഹാദൂറു'മായി 'ആനിമല്‍' ബോക്‌സോഫിസില്‍ ഏറ്റുമുട്ടുന്നുണ്ടെങ്കിലും 'ആനിമല്‍' മികച്ച രീതിയില്‍ മുന്നേറുകയാണ്. അച്ഛന്‍ - മകന്‍ ബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അനിൽ കപൂറും രൺബീർ കപൂറുമാണ് അച്ഛന്‍ - മകന്‍ വേഷങ്ങളില്‍ എത്തിയത്.
Also Read:സഞ്ജുവിനെ വെട്ടി ആനിമല്‍; രണ്‍ബീര്‍ കപൂര്‍ ചിത്രം 600 കോടി ക്ലബില്‍