കേരളം

kerala

ETV Bharat / entertainment

മമ്മൂട്ടി ചിത്രത്തില്‍ അന്വേഷികയായി അമല പോള്‍, കാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് മെഗാസ്റ്റാര്‍ - Mammootty Unnikrishnan movie

Christopher Amala Paul character poster: ക്രിസ്‌റ്റഫര്‍ സിനിമയുടെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. അമല പോളിന്‍റെ കഥാപാത്രത്തെ കാണിച്ചുളള പോസ്‌റ്ററാണ് പുറത്തിറങ്ങിയത്.

Amala Paul character poster  Amala Paul  Mammootty movie Christopher  Mammootty  Christopher  Mammootty movie  Christopher Amala Paul character poster  സുലേഖ അന്വേഷിക ഉദ്യോഗസ്ഥയോ  ക്യാരക്‌ടര്‍ പോസ്‌റ്ററുമായി മമ്മൂട്ടി  മമ്മൂട്ടി  അമല പോള്‍  ക്രിസ്‌റ്റഫര്‍  ക്രിസ്‌റ്റഫര്‍ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  Christopher character poster  Amala Paul character poster in Christopher  Mammootty as cop in Christopher  Christopher actors  Mammootty Unnikrishnan movie  Christopher cast and crew
മമ്മൂട്ടി ചിത്രത്തില്‍ അന്വേഷികയായി അമല പോള്‍, കാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് മെഗാസ്റ്റാര്‍

By

Published : Nov 27, 2022, 7:25 AM IST

Christopher character poster: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ക്രിസ്‌റ്റഫര്‍'. സിനിമയുടെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ അമല പോളിന്‍റെ കഥാപാത്രത്തെ കാണിച്ചുളള പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു അന്വേഷിക ആയാണ് ചിത്രത്തില്‍ അമല പ്രത്യക്ഷപ്പെടുന്നത് എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന.

Amala Paul character poster in Christopher: സുലേഖ എന്ന കഥാപാത്രത്തെയാണ് 'ക്രിസ്‌റ്റഫറി'ല്‍ അമല പോള്‍ അവതരിപ്പിക്കുന്നത്. ദി സീക്കര്‍ എന്ന ടാഗ്‌ലൈനോടു കൂടിയാണ് അമലയുടെ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു മാഗസിന്‍ കവര്‍ പേജ് ഫോര്‍മാറ്റിലാണ് പോസ്‌റ്റര്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്‌റ്റര്‍ പുറത്തുവിടുകയായിരുന്നു.

Mammootty as cop in Christopher: ബയോഗ്രഫി ഓഫ്‌ എ വിജിലന്‍റ്‌ കോപ്എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്‌മി എന്നീ മൂന്ന് നായികമാരാണ് ചിത്രത്തില്‍.

Christopher actors: തെന്നിന്ത്യന്‍ താരം വിനയ്‌ റായും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. സിദ്ദിഖ്, ജിനു എബ്രഹാം, ദിലീഷ് പോത്തന്‍, വാസന്തി, വിനീത കോശി തുടങ്ങിയവരും സിനിമയില്‍ അണിനിരക്കും. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടു.

Mammootty Unnikrishnan movie: ഉദയ്‌ കൃഷ്‌ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്‌ണനാണ് ക്രിസ്റ്റഫറിന്‍റെ സംവിധാനം. മോഹന്‍ലാലിന്‍റെ 'ആറാട്ടി'ന് ശേഷം ഉദയകൃഷ്‌ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മാണം.

Christopher cast and crew: ഫൈസ് സിദ്ദിഖ് ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ജിതേഷ് പൊയ്യ ചമയവും പ്രവീണ്‍ വര്‍മ്മ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും. സുപ്രീം സുന്ദര്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. എറണാകുളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

Also Read:'മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം' ; ഫാമിലി കാരിക്കേച്ചര്‍ പുറത്ത്

ABOUT THE AUTHOR

...view details