കേരളം

kerala

By

Published : Jan 16, 2023, 7:45 PM IST

ETV Bharat / entertainment

'കുറച്ചുകാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നു' ; രാഖി സാവന്തുമായുള്ള വിവാഹം മറച്ചുവച്ചതിനെക്കുറിച്ച് ആദില്‍ ഖാന്‍

തന്നെ വിവാഹം കഴിച്ചു എന്ന യാഥാര്‍ഥ്യം ആദില്‍ നിരസിച്ചുവെന്ന രാഖി സാവന്തിന്‍റെ പരാമര്‍ശത്തിനുപിന്നാലെ വെളിപ്പെടുത്തലുകളുമായി ആദില്‍ ഖാന്‍ ദുരാനി

adhil khan  rakhi sawanth  adhil khan marriage with rakhi sawanth  Bigg Boss contestant rakhi  wedding news of Rakhi Sawant  adhil khan revealing  latest bollywood news  latest news today  രാഖി സാവന്തുമായുള്ള വിവാഹം  ആദില്‍ ഖാന്‍  വെളിപ്പെടുത്തലുകളുമായി ആദില്‍  ബിഗ് ബോസ് താരം രാഖി  രാഖി സാവന്ത് ഇന്‍സ്‌റ്റഗ്രാം  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'കുറച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നു'; രാഖി സാവന്തുമായുള്ള വിവാഹം മറച്ചുവെച്ചതിനെക്കുറിച്ച് ആദില്‍ ഖാന്‍

മുംബൈ :ബിഗ് ബോസ് താരം രാഖി സാവന്തുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തി ആദില്‍ ഖാന്‍ ദുരാനി. തന്നെ വിവാഹം കഴിച്ചു എന്ന യാഥാര്‍ഥ്യം ആദില്‍ നിരസിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ രാഖിയുടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് ആദിലിന്‍റെ വെളിപ്പെടുത്തല്‍. ഇന്‍സ്‌റ്റഗ്രാമില്‍ ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ താരം പങ്കുവയ്‌ക്കുകയും ചെയ്‌തു.

'ഏറ്റവുമൊടുവില്‍ ഇതാ വെളിപ്പെടുത്തുന്നു, ഞാന്‍ നിന്നെ വിവാഹം കഴിച്ചിട്ടില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല രാഖി. കുറച്ചുകാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നതിനാലാണ് ഞാന്‍ ഒന്നും മിണ്ടാതിരുന്നത്. നമുക്ക് വിവാഹ ആശംസകള്‍' - ആദില്‍ ഖാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

വിവാഹം കഴിഞ്ഞിട്ടില്ല എന്ന് ആദില്‍ പരാമര്‍ശിച്ചു എന്ന ആരോപണത്തിന് തൊട്ടുപിന്നാലെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 2022ല്‍ ആദിലുമായി തന്‍റെ വിവാഹം കഴിഞ്ഞിരുന്നുവെന്ന് രാഖി അടുത്തിടെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റും താരം പങ്കുവച്ചിരുന്നു.

ആദിലിന്‍റെ ഏറ്റവുമൊടുവിലത്തെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിന് നടി ദേവോലേന ബട്ടാചാര്‍ജി അടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. ഇളം പിങ്ക് നിറമുള്ള ഷരാര ധരിച്ച് രാഖിയും കാഷ്വല്‍ വെയര്‍ ധരിച്ച് രാഹുലും പരസ്‌പരം മാല ചാര്‍ത്തുന്ന ഇന്‍സ്‌റ്റഗ്രാം റീല്‍ വീഡിയോയും രാഖി പങ്കുവച്ചിരുന്നു. റിതേഷ് രാജയായിരുന്നു രാഖിയുടെ മുന്‍ ഭര്‍ത്താവ്. ഇരുവരും ബിഗ്‌ബോസ് സീസണ്‍ 15ലെ മത്സരാര്‍ഥികളായിരുന്നു.

ABOUT THE AUTHOR

...view details