കേരളം

kerala

ETV Bharat / entertainment

'ഉടന്‍ വീട്ടിലെത്തണം, അസ്വസ്ഥനാണ്'; ആശുപത്രി ചിത്രവുമായി അബ്ബാസ് - Abbas career

Abbas undergo surgery: ശസ്‌ത്രക്രിയക്ക് വിധേയനായി അബ്ബാസ്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് അബ്ബാസ്.

Actor Abbas undergo surgery  ശസ്‌ത്രക്രിയ ചിത്രവുമായി അബ്ബാസ്  അബ്ബാസ്  Abbas undergo surgery  Abbas pens emotional note on Facebook  Abbas thanks to fans  Abbas Facebook post  Abbas career  Abbas active on social media
'ഉടന്‍ വീട്ടിലെത്തണം, ആശുപത്രിയില്‍ എന്‍റെ ഉത്‌കണ്‌ഠകള്‍ കൂടുതലാണ്'; ശസ്‌ത്രക്രിയ ചിത്രവുമായി അബ്ബാസ്

By

Published : Nov 20, 2022, 1:06 PM IST

Abbas undergo surgery: ശസ്‌ത്രക്രിയക്ക് വിധേയനായി നടന്‍ അബ്ബാസ്. ആശുപത്രി കിടക്കയില്‍ നിന്നുള്ള താരത്തിന്‍റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അബ്ബാസ് തന്നെയാണ് തന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ട് ശസ്‌ത്രക്രിയ വിവരം ആരാധകരെ അറിയിച്ചത്.

Abbas thanks to fans: ഫേസ്‌ബുക്കിലൂടെയായിരുന്നു തന്‍റെ ശസ്‌ത്രക്രിയയെ കുറിച്ചുള്ള വികാര നിര്‍ഭര കുറിപ്പ് താരം പങ്കുവച്ചത്. ആശുപത്രിയില്‍ ഉള്ളപ്പോള്‍ താന്‍ വല്ലാതെ പരിഭ്രമിച്ചെങ്കിലും എങ്ങനെയൊക്കെയോ ഭയം നിയന്ത്രിച്ചുവെന്നും അബ്ബാസ് പറയുന്നു. തനിക്ക് വേണ്ടി പ്രാർഥിച്ചവര്‍ക്കും ആശംസകൾ അറിയിച്ചവര്‍ക്കും നന്ദി പറയാനും അബ്ബാസ് മറന്നില്ല.

Abbas pens emotional note on Facebook: 'ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ എന്‍റെ ഉത്‌കണ്ഠ ഏറ്റവും മോശമായ നിലയിലേയ്‌ക്ക് എത്തും. പക്ഷേ അവിടെ ഇരുന്നപ്പോള്‍ ചില ഭയങ്ങളെ മറികടക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്‍റെ മനസിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ സ്വയം പ്രയത്നിച്ചു കൊണ്ടിരുന്നു. ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഉടന്‍ വീട്ടിലെത്തണം. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി'.-അബ്ബാസ് കുറിച്ചു.

Abbas Facebook post: തന്‍റെ കണങ്കാലിന് ചെറിയ പരിക്ക് പറ്റിയതായി അബ്ബാസ് നേരത്തെ തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചിരുന്നു. ഓഗസ്‌റ്റ്‌ 23നായിരുന്നു അബ്ബാസിന്‍റെ പോസ്‌റ്റ്. തുടര്‍ന്ന് ഒക്‌ടോബറില്‍ കാല്‍മുട്ടിന് പരിക്കേറ്റ താരം ഫിസിയോ തെറാപ്പി നടത്തുകയാണെന്നും വലതു കാലിന് ശസ്‌ത്രക്രിയ നടത്തുമെന്നും അറിയിച്ചിരുന്നു.

Abbas career: 'കാതല്‍ ദേശം' എന്ന തമിഴ്‌ ചിത്രത്തിലൂടെയാണ് അബ്ബാസിന്‍റെ സിനിമയിലേയ്‌ക്കുള്ള അരങ്ങേറ്റം. 1990കളില്‍ ആരാധികരുമായുടെ ചോക്ലേറ്റ് താരമായിന്നു അബ്ബാസ്. ചില സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ആരാധകരുടെ ഹാന്‍ഡ്‌സം താരമായിരുന്നു അബ്ബാസ്. എന്നാല്‍ സൗന്ദര്യവും കഴിവും ഉണ്ടായിരുന്നിട്ടും തമിഴകത്ത് തന്‍റേതായൊരിടം ഉറപ്പിക്കാന്‍ കഴിയാതെ വന്നതോടെ ഒരു ഘട്ടത്തിൽ താരം സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് ഭാര്യയ്‌ക്കും കുട്ടികൾക്കുമൊപ്പം വിദേശത്ത് സ്ഥിര താമസമാക്കി.

Abbas active on social media: സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്‌ താരം. തന്‍റെ ഓരോ വിശേഷങ്ങളും അബ്ബാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ശസ്‌ത്രക്രിയ നടന്ന വിവരവും അതിന് മുമ്പ് ഫിസിയോ തെറാപ്പി ചെയ്‌തതടക്കമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Also Read:'ശാരീരികമായും മാനസികമായും ആ ദിനങ്ങള്‍ കഠിനമായിരുന്നു'; രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത

ABOUT THE AUTHOR

...view details