കേരളം

kerala

ETV Bharat / entertainment

തീ പാറിച്ച് നിവിന്‍ പോളി; യേഴ് കടല്‍ യേഴ്‌ മലൈ കാരക്‌ടര്‍ പോസ്‌റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - Yezhu kadal yezhu malai character poster

Yezhu kadal yezhu malai character poster: യേഴ് കടൽ യേഴ് മലൈയിലെ പുതിയ കാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. സിനിമയിലെ നിവിന്‍റെ കാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Yezhu kadal yezhu malai  Nivin Pauly  തീ പാറിച്ച് നിവിന്‍ പോളി  യേഴ് കടല്‍ യേഴ്‌ മലൈ  ക്യാരക്‌ടര്‍ പോസ്‌റ്റര്‍  Yezhu kadal yezhu malai Nivin Pauly look  Yezhu kadal yezhu malai character poster  Nivin Pauly character poster  Nivin Pauly Tamil movies  Nivin Pauly latest movies  നിവിൻ പോളിയുടെ ക്യാരക്‌ടര്‍ ലുക്ക്  Yezhu kadal yezhu malai character poster  നിവിന്‍ പോളി
തീ പാറിച്ച് നിവിന്‍ പോളി; യേഴ് കടല്‍ യേഴ്‌ മലൈ കാരക്‌ടര്‍ പോസ്‌റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By

Published : Nov 13, 2022, 12:47 PM IST

തിരുവനന്തപുരം: നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'യേഴ് കടൽ യേഴ് മലൈ'. ചിത്രത്തിലെ നിവിന്‍റെ കാരക്‌ടര്‍ ലുക്ക് പുറത്തിറങ്ങി. മമ്മൂട്ടി നായകനായ 'പേരൻപ്', 'തരമണി', 'തങ്ക മീങ്കൽ', 'കാട്ടുതമിഴ്' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

Yezhu kadal yezhu malai Nivin Pauly character poster: ബിഗ് ബജറ്റിലായി ഒരുങ്ങുന്ന സിനിമയില്‍ അഞ്ജലിയാണ് നായിക. നിവിൻ പോളിക്കൊപ്പം തമിഴ് നടൻ സൂരിയും സുപ്രധാന വേഷത്തിലുണ്ട്. നേരത്തെ സിനിമയിലെ അഞ്ജലിയുടെയും സൂരിയുടെയും കാരക്‌ടര്‍ പോസ്‌റ്ററുകള്‍ പുറത്തിറങ്ങിയിരുന്നു.

യേഴ് കടൽ യേഴ് മലൈയിലെ നിവിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍

തമിഴ്‌ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'മാനാടി'ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് സിനിമയുടെ നിര്‍മാണം. 'വെട്ടം', 'ഒപ്പം' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ എന്‍.കെ ഏകാംബരമാണ് ആണ് ഛായാഗ്രഹണം.

ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർരാജയാണ് സംഗീത സംവിധാനം. സ്‌റ്റണ്ട് സില്‍വയാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പട്ടണം റഷീദാണ് ചമയം. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

യേഴ് കടൽ യേഴ് മലൈയിലെ സൂരിയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍

Nivin Pauly Tamil movies: നിവിന്‍റെ മൂന്നാമത്തെ തമിഴ്‌ ചിത്രം കൂടിയാണിത്. തമിഴ്‌-മലയാളം ചിത്രം 'നേരം', 'റിച്ചി' എന്നിവയാണ് നിവിന്‍റേതായി ഇതിന് മുമ്പ് റിലീസിനെത്തിയ കോളിവുഡ് ചിത്രങ്ങള്‍.

യേഴ് കടൽ യേഴ് മലൈയിലെ അഞ്ജലിയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍

Nivin Pauly latest movies:'പടവെട്ട്', 'സാറ്റര്‍ഡേ നൈറ്റ്' എന്നിവയാണ് നിവിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമകള്‍. അതേസമയം താരത്തിന്‍റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് 'തുറമുഖം'.

Also Read:നിവിന്‍ പോളിയുടെ ഏഴ്‌ കടല്‍ ഏഴ്‌ മലൈ; ക്യാരക്‌ടര്‍ പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details